വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സലിം​ഗ് പ്രോ​ഗ്രാം
Thursday, January 14, 2021 10:19 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വിം​ഗ്സ് ട്രെ​യ്നേ​ഴ്സ് അ​ക്കാ​ഡ​മി​യു​ടേ​യും കന​റാ ബാ​ങ്ക് ഐ ​ഐറ്റിയു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നടത്തുന്ന നാ​ലു ദി​വ​സ​ത്തെ സൗ​ജ​ന്യ വി​വാ​ഹപൂ​ർ​വ കൗ​ണ്‍​സ ലി​ംഗ് ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കു​ം.
എ.​എം. ആ​രി​ഫ് ​എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ കെ. ന​സീ​റ അധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​തീ​ദേ​വി എം.​ജി., ക​ന​റാ​ബാ​ങ്ക് ഐഐറ്റി ​ഡ​യ​റ​ക്ട​ർ പോ​ൾ മാ​ത്യു, ടോം​സ് ആ​ന്‍റ​ണി, ലാ​ലു മ​ല​യി​ൽ എ​ന്നി​വ​ർ പ്രസം ഗിക്കും.
മു​സ്‌ലിം, ക്രി​സ്ത്യ​ൻ, ജൈ​ന, പാ​ഴ്സി തു​ട​ങ്ങി​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 50 ഓ​ളം പേ​ർ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​യി എ​ട്ടോ​ളം ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. പൂ​ർ​ണമാ​യും സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന ഈ ​കേ​ഴ്സി​ന്‍റെ അ​ടു​ത്ത ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​രു​ക​യാ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​ന്പ​റു​ക​ൾ: 6282427152, 9447232512.