കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​ ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ ഇ​ന്ന്
Thursday, January 14, 2021 10:19 PM IST
ആ​ല​പ്പു​ഴ: ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ​പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എമ്മിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​ ധ​ർ​ണ ഇ​ന്ന് ന​ട​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലാ​കെ ഒന്പതു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സി​സ്, ചേ​ർ​ത്ത​ല​യി​ൽ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം വി.​ടി. ജോ​സ​ഫ്, ചെ​ങ്ങ​ന്നൂ​രി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, മാ​വേ​ലി​ക്ക​ര​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ പി.​എ​ൻ. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എ​ന്നി​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ് അ​റി​യി​ച്ചു.