ജി​ല്ലാ വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, January 14, 2021 10:23 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ്കൂ​ൾ കോ​ളജ് ഗെ​യിം​സി​ൽ പ​ഞ്ച​ഗു​സ്തി മ​ത്സ​രം കാ​യി​ക ഇ​ന​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല ാ ആം ​റ​സ്‌ലിംഗ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡന്‍റ് കെഎസ് അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ബ്സ​ർ​വ​ർ ജ​യിം​സ് കു​ര്യ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.ഡി. റാ​ഫേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ൾ: കെ.​എ​സ.് അ​ഷ്റ​ഫ് -ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സ​ലീ​ഷ് കു​മാ​ർ-ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി. ​ഹ​രി​കു​മാ​ർ-ട്ര​ഷ​റ​ർ, കെ.എ​സ്. അ​ഷ്റ​ഫ്-ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നോ​മി​നി.

പേവിഷബാധ; നടപടി സ്വീകരിക്കണമെന്ന്

അ​ന്പ​ല​പ്പു​ഴ: തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് പ​ശു​ക്ക​ൾ ചാ​കു​ന്ന സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്തര ന​ട​പ​ടി​ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം അ​ന്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി. ര​ണ്ടു മാ​സ​ത്തി​നി​ടെ 13 പ​ശു​ക്ക​ളാ​ണ് പു​ന്ന​പ്ര വ​ട​ക്ക്, തെ​ക്ക്, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ച​ത്ത​ത്. ഇ​തി​ൽ ചി​ല​ത് ക​റ​വ​യു​ള്ള പ​ശു​ക്ക​ളു​മാ​ണ്. ക​ടി​യേ​റ്റ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് പ​ശു​ക്ക​ൾ ച​ത്തു​വീ​ണ​ത്. നാ​ട്ടു​കാ​രി​ൽ ചി​ല​ർ​ക്കും നാ​യ്ക്ക​ളു​ടെ ആ​ക്ര​മത്തി​ൽ പ​രി​ക്കേ​റ്റു. ക​റ​വ​യു​ള്ള പ​ശു​ക്ക​ളു​ടെ പ​ലു കു​ടി​ച്ച​വ​രു​ൾ​പ്പെടെ ആ​ശ​ങ്ക​യി​ലാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി. ​ആ​ന​ന്ദ​ൻപി​ള്ള, ഇ​ല്ലി​ച്ചി​റ അ​ജ​യകു​മാ​ർ ആവശ്യപ്പെട്ടു.