വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സു​ക​ൾ ആരംഭിച്ചു
Friday, January 15, 2021 10:27 PM IST
ആ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ ക്ഷേ​മവ​കു​പ്പി​നു കീ​ഴി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വിം​ഗ്സ് ട്രെ​യ്നേ​ഴ്സ് അ​ക്കാ​ദ​മി​യു​ടേ​യും കന​റാ ബാ​ങ്ക് ഐ​ഐ​ടി​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലു​ദി​വ​സ​ത്തെ സൗ​ജ​ന്യ വി​വാ​ഹ​പൂ​ർ​വ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ. ​ന​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ന​റാ ബാ​ങ്ക് ഐ​ഐ​റ്റി ഡ​യ​റ​ക്ട​ർ പോ​ൾ മാ​ത്യു, ടോം​സ് ആ​ന്‍റ​ണി, ലാ​ലു മ​ല​യി​ൽ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ എം.​ജി. സ​തിദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഞ്ചു റ്റി. ​കു​ര്യ​ൻ, എ​സ്. റ​ഫീ​ക്ക്്, പി. ​ല​ത, ഐ​ബി​ൻ മ​ത്താ​യി, സ്വപ്ന, അ​നൂ​പ് പി. ​തോ​മ​സ്, അ​ഡ്വ. എം. ​ഹ​ക്ക്, ഡോ. ​എ​ലി​സ​ബ​ത്ത് ലൗ​ലി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. വി​വാ​ഹ​പൂ​ർ​വ കോ​ഴ്സി​ന്‍റെ അ​ടു​ത്ത ബാ​ച്ചി​ലേക്കു​ള്ള ര​ജി​സ്ട്രേ​ഷ​നും ആ​രം​ഭി​ച്ചു.