സു​ഭി​ക്ഷകേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ത​രി​ശുഭൂ​മി​യി​ൽ കാ​ന്താ​രികൃ​ഷി
Friday, January 15, 2021 10:27 PM IST
ആ​ല​പ്പു​ഴ: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ർ​ഷി​ക ക​ർ​മസേ​ന​യും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ത​രി​ശുകി​ട​ന്ന ര​ണ്ട​രയേ​ക്ക​ർ സ്ഥ​ല​ത്ത് കാ​ന്താ​രി കൃ​ഷി​ തുടങ്ങി. കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ മാ​വ​ന​കു​റ്റി പു​ര​യി​ട​ത്തി​ലാ​ണ് കാ​ന്താ​രി കൃ​ഷി​ക്കും ഇ​ട​വി​ള​യാ​യി ക​പ്പ കൃ​ഷി​ക്കു​മാ​യി നി​ല​മൊ​രു​ക്കി​യ​ത്. ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം കി​ള​ച്ചാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കാ​ടു​പി​ടി​ച്ച് ത​രി​ശു​കി​ട​ന്ന പു​ര​യി​ടം കൃ​ഷി​ക്കാ​യി സ​ജ്ജ​മാ​ക്കി​യ​ത്. കാ​ന്താ​രികൃ​ഷി​യി​റ​ക്ക​ൽ ച​ട​ങ്ങി​ൽ പു​ര​യി​ട​ത്തി​ന്‍റെ ഉ​ട​മ മാ​യ അ​നി​രു​ദ്ധ​ൻ, വാ​ർ​ഡ് അം​ഗം റ്റി. ​സ​ഹ​ദേ​വ​ൻ, കൃ​ഷ്ണ​പു​രം കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, കാ​ർ​ഷി​ക വി​ക​സ​നസ​മി​തി അം​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക ക​ർ​മ​സേ​ന ക്ല​സ്റ്റ​ർ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.