പ​രി​ശീ​ല​നകേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, January 15, 2021 10:33 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജ​ന​റ​ൽ ഹോ​സ്പി​റ്റി​ൽ ജ​ംഗ്ഷ​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന നി​സ ബി​ൽ​ഡി​ംഗ്സി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ഇ​ന്ന് പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മു​ഖ്യാ​തി​ഥി​യാ​കും. വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ.​ബി. ​മൊ​യ്തീ​ൻകു​ട്ടി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​എ​സ്. ക​വി​ത, പ​രി​ശീ​ല​ന​കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ കെ. ​ന​സീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യും തൊ​ഴി​ൽ​ക്ഷ​മ​ത​യും ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പാ​ലോ​ളി ക​മ്മ​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നി​ല​വി​ൽ വ​ന്ന ആ​ല​പ്പു​ഴ യു​വ​ജ​ന​ത​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം വ​ഴി നൂ​റു​ക​ണ​ക്കി​ന് യു​വ​തി യു​വാ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന പ്ര​ദ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തേ​ക്ക് സെ​ന്‍റ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്.