ബജറ്റിൽ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Saturday, January 16, 2021 10:53 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ നെ​ല്ലി​നു പ്ര​ഖ്യാ​പി​ച്ച സം​ഭ​ര​ണ​വി​ല അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണമെന്നും ആവ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ആ​വ​ശ്യം ഉ​ന്ന​യി​ച്ച് നി​ര​വ​ധി സ​മ​ര​പ​രി​പാ​ടി​ക​ൾ കോ​വി​ഡ്കാ​ല​ത്തു പോ​ലും ന​ട​ത്തിയി​ട്ടും മി​ത​വും ന്യാ​യ​വു​മാ​യ ആ​വ​ശ്യം​ പോലും അം​ഗീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യി സം​സ്ഥാ​ന നെ​ൽ​-നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ഇ​പ്പോ​ൾ സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് 27.48 രൂ​പ​യെ​ന്ന​ത് 28 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച് പ്ര​ഖ്യാ​പി​ച്ച​ത് കൃ​ഷി​ക്കാ​രെ ആ​ക്ഷേ​പി​ക്കു​ന്ന​തിനു തുല്യമാണ്. കൃ​ഷി ചെ​ല​വു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യിവ​രു​ന്ന തു​ക വ​ർ​ധിക്കു​ന്പോ​ൾ സം​ഭ​ര​ണ​വി​ല​യും സ്വാ​ഭാ​വി​ക​മാ​യി വ​ർ​ധി​പ്പി​ക്കേ​ണ്ട​താ​ണ്.
സം​ഭ​ര​ണ​വി​ല കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 19ന് ​രാ​വി​ലെ 11ന് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നും ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.