വാ​ർ​ഡ്ത​ല സാ​ക്ഷ​ര​താസ​മി​തി​ യോ​ഗ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Saturday, January 16, 2021 10:53 PM IST
ആ​ല​പ്പു​ഴ: തു​ട​ർ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സാ​ക്ഷ​ര​താസ​മി​തി യോ​ഗ​ങ്ങ​ൾ ചേ​രാ​ൻ ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ്രോ​ജ​ക്ട് കോ​-ഓർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി​യു​ടെ അ​ധ്യക്ഷ​ത​യി​ലാ​കും യോ​ഗം ചേ​രു​ക. വാ​ർ​ഡ്ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ തു​ല്യ​താ കോ​ഴ്സി​ലേ​ക്ക് പ​ഠി​താ​ക്ക​ളെ ക​ണ്ടെ​ത്തും. മു​ഴു​വ​ൻ പേ​രെ​യും ഹ​യ​ർ സെ​ക്ക​ൻഡറി ത​ലം വ​രെ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ഠി​താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഫീ​സ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ൽ​കും. തു​ല്യ​താ കോ​ഴ്സ് വി​ജ​യി​ച്ചാ​ൽ പിഎ​സ്‌സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നും പ്ര​മോ​ഷ​നും ഉ​ന്ന​ത പ​ഠ​ന​ത്തി​നും അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്.​ പ​ഠി​താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്കൂ​ളു​ക​ളി​ൽ പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​കും ക്ലാ​സു​ക​ൾ ന​ട​ത്തു​ക. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും തു​ല്യ​താ കോ​ഴ്സു​ക​ളു​ടെ പ്ര​ച​ാര​ണ​ത്തി​നു പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രിക്കാ​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ജി​ല്ലാ സാ​ക്ഷ​ര​താസ​മി​തി​യു​ടെ ചെ​യ​ർപേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജേ​ശ്വ​രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.