സാ​മൂഹ്യസു​ര​ക്ഷാ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന്
Saturday, January 16, 2021 10:55 PM IST
ആ​ല​പ്പു​ഴ: സാ​മൂഹ്യസു​ര​ക്ഷാ പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും പെ​ൻ​ഷ​ൻ വി​ത​ര​ണം സു​താ​ര്യ​മാ​ക്ക​ണ​മെ​ന്നും സാ​മൂഹ്യസു​ര​ക്ഷാ പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ എ​ക്സി​ക്യൂട്ടീവ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ലാ​യി​രം രൂ​പ വ​രെ പിഎ​ഫ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്കും 1500 രൂ​പ സാ​മൂഹ്യസു​ര​ക്ഷാ പെ​ൻ​ഷ​നും വാ​ങ്ങാ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ യോ​ഗം സ്വാ​ഗ​തം ചെ​യ​തു. പെ​ൻ​ഷ​ൻ 5000 രൂ​പ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച​ത് ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തയാറാ​ക​ണം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ ദേ​വ​ദാ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​മു​ക​ന്ദ​ൻപി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ.​വി.​ പ​ത്മ​നാ​ഭ​ൻ, ബേ​ബി പാ​റ​ക്കാ​ട​ൻ, എ.​ ഷൗ​ക്ക​ത്ത്, പി.​എ.​ കു​ഞ്ഞു​മോ​ൻ, മൈ​ക്കി​ൾ പി. ​ജോ​ണ്‍, എം.​കെ.​ നി​സാ​ർ, ആ​ർ.​ ജ​യ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.