ജില്ലയിൽ 355 പേ​ർ​ക്കുകൂടി കോ​വി​ഡ്
Saturday, January 16, 2021 10:57 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 355 പേ​ർ​ക്കു കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ ഇ​ത​ര​സം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​യ​താ​ണ്. 352 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രണ്ടു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്തമ​ല്ല. 442 ​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 58401 പേ​ർ രോ​ഗമു​ക്ത​രാ​യി. 4406​ പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
168 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 823 പേ​ർ സിഎ​ഫ്എ​ൽടി​സിക​ളി​ലും 2794 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 119 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
879 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 868 പേ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 302 പേ​ർ വി​ദേ​ശ​ത്തുനി​ന്നും 175 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും ജി​ല്ല​യി​ലേക്കെ​ത്തി. 4718 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​യ്ക്കാ​യി അ​യ​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 15പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 141 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 73 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.