ന​വ​മാ​ധ്യ​മ​ങ്ങ​ൾ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണം: ബിഷപ് ആനാപറന്പിൽ
Saturday, January 16, 2021 10:57 PM IST
ആലപ്പുഴ: ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ മാർ ജയിംസ് ആ​നാ​പ​റ​ന്പി​ൽ. ആ​ല​പ്പു​ഴ രൂ​പ​ത മാ​സ് മീ​ഡി​യാ ക​മ്മീ​ഷ​ൻ ക​ർ​മസ​ദ​ൻ പാ​സ്റ്ററ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സോ​ഷ്യ​ൽ മീ​ഡി​യാ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യു​ള്ള വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചേ​ർ​ത്ത​ല ടെ​ക്ജ​ൻ​ഷ്യാ സിഇഒ ജോ​യി സെ​ബാ​സ്റ്റ്യ​ൻ വ​ർ​ക്‌ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ബോ​ധ നി​ർ​മി​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ആ​ല​പ്പു​ഴ രൂ​പ​താ മ​ത​ബോ​ധ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ. സോ​ള​മ​ൻ ചാ​ര​ങ്കാ​ട്ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു. വെ​ബ്സൈ​റ്റു മാ​നേ​ജു​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സ്പൈ​ഡ​ർ വ​ർ​ക്സ് ടെ​ക്നോ​ള​ജീ​സ് സിഇഒ​ ടോ​ണി ജോ​ണ്‍ അ​വ​ത​രി​പ്പി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​യി ടെ​ക് നോ​ള​ജീ​സ് സിഇഒ മീ​ട്ടൂ ടി​ഗി ക്ലാ​സ് എ​ടു​ത്തു. ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേരി സ്വാ​ഗ​ത​വും ജാ​ക്സ​ൺ ആ​റാ​ട്ടു​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.