സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Sunday, January 17, 2021 10:41 PM IST
അ​മ്പ​ല​പ്പു​ഴ: ഐ ​സി യു ​വി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​യെ രോ​ഗി​യു​ടെ ബ​ന്ധു മ​ർ​ദി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ എം ​ഐ സി ​യു വി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ജീ​വ​ന​ക്കാ​രി ബി​ന്ദു​വി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് ജ​യി​ൽ ജീ​വ​ന​ക്കാ​രി​യാ​ണ​ന്ന് പ​റ​ഞ്ഞെ​ത്തി​യ ഷൈ​ല​ജ ചെ​രു​പ്പ് ധ​രി​ച്ചും വെ​ള്ള​വ​സ്ത്രം ധ​രി​ക്കാ​തെ​യും നി​ര​വ​ധി ത​വ​ണ ഐ​സി​യു​വി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​താ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. മു​ഹ​മ്മ​ഷൈ​ജു നി​വാ​സി​ൽ ജ​യ​ച​ന്ദ്ര​ൻ്റെ ഭാ​ര്യ ഷൈ​ല​ജ​യാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്ന് കാ​ട്ടി ബി​ന്ദു അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ർ​ദ്ദ​ന​മേ​റ്റ ബി​ന്ദു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.