ചേ​ർ​ത്ത​ല​യു​ടെ സ​മ​ഗ്ര വി​ക​ന​സ​ത്തി​ന് മു​ൻ​തൂ​ക്കം ന​ല്കി​യി​ട്ടു​ള്ള ബ​ജ​റ്റെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Sunday, January 17, 2021 10:41 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യു​ടെ സ​മ​ഗ്ര വി​ക​ന​സ​ത്തി​ന് മു​ൻ​തൂ​ക്കം ന​ല്കി​യി​ട്ടു​ള്ള ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് മ​ണ്ഡ​ല​ത്തി​ൻ​റെ വി​ക​സ​ന​ത്തി​നു വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​നു​വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. താ​ലൂ​ക്കാ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള മ​റ്റു പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
നെ​ടു​ന്പ്ര​ക്കാ​ട് വി​ള​ക്കു​മ​രം പാ​ലം, വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല വി​ക​സ​നം തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണം ധൃ​ത​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി തി​ലോ​ത്ത​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ബ​ജ​റ്റി​ൽ ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​നാ​യി തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത് ഇ​പ്ര​കാ​ര​മാ​ണ്. ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി ന​വീ​ക​ര​ണം, ചേ​ർ​ത്ത​ല മി​ൽ​സ് ക​നാ​ൽ മു​ത​ൽ കു​റി​യ​മു​ട്ടം കാ​യ​ൽ വ​രെ ന​വീ​ക​ര​ണം (40 ല​ക്ഷം), തീ​ര​സം​ര​ക്ഷ​ണ​ത്തി​നു ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം (150 കോ​ടി), അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ (25 കോ​ടി), ചേ​ർ​ത്ത​ല ഫ​യ​ർ​സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം (44 ല​ക്ഷം), മു​ഹ​മ്മ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 50 പേ​രെ കി​ട​ത്തി ചി​കി​ത്സാ​കേ​ന്ദ്രം (ഒ​രു കോ​ടി), വ​യ​ലാ​ർ ചാ​ത്ത​ൻ​ചി​റ പാ​ല​വും അ​നു​ബ​ന്ധ അ​പ്രോ​ച്ച് റോ​ഡു​ക​ളും (80 ല​ക്ഷം), അ​ന്ധ​കാ​ര​ന​ഴി ടൂ​റി​സം വി​ക​സം (ഒ​രു കോ​ടി), വാ​ര​നാ​ട് പൂ​ത്തോ​ട്ട തീ​ര​സം​ര​ക്ഷ​ണം (40 ല​ക്ഷം), പ​ട്ട​ണ​ക്കാ​ട് ആ​റാ​ട്ടു​വ​ഴി പാ​ലം നി​ർ​മാ​ണം (50 ല​ക്ഷം) തു​ട​ങ്ങി​യ​വ​യാ​ണ് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.