അന്പലപ്പുഴ: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അവശനിലയിലായ പുന്നപ്ര സൗത്ത് പഞ്ചായത്ത് നന്ദികാട് വെളിയിൽ താമസിക്കുന്ന മാഹീൻ മുസ്തഫ (51) യുടെ ചികിത്സാ സഹായത്തിനായി ഒന്പതാം വാർഡിലെ ജനങ്ങൾ ഒരുമിച്ച് മൂന്നുമണിക്കൂർ കൊണ്ട് സമാഹരിച്ചത് 2,20,480.
സ്നേഹപൂർവം ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ടുമുതൽ പതിനൊന്നു വരെയായിരുന്നു പൊതുപിരിവ് നടന്നത്. തുടർന്ന് ഗവ. ജെ.ബി. സ്കൂളിൽ വച്ചുനടന്ന ചികിത്സാ ധനസഹായ വിതരണം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്നേഹപൂർവം ജീവകാരുണ്യ സമിതി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാഗേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ, സതി രമേശൻ, വാർഡ് മെന്പർ എൻ.കെ. ബിജു, യു.എം. കബീർ, കമാൽ എം. മാക്കിയിൽ, എസ്. പ്രഭുകുമാർ, സി.എ. സലീം, ഷാജി ഗ്രാമദീപം, കെ.എം. ജുനൈദ്, അലിയാർ എം. മാക്കിയിൽ, വൈ. താജുദ്ദീൻ, നവാസ് ജമാൽ, അബ്ദുൽ ലത്തീഫ്, സിറാജ് നന്ദികാട്, നൂറുദ്ദീൻ എസ്. ഹാഫിയത്ത്, നിസാർ വെള്ളാപ്പള്ളി, റജീന നസീർ, കെ. ചന്ദ്രബാബു, നൗഷാദ് സുൽത്താന, തുടങ്ങിയവർ നേതൃത്വം നല്കി.