ഇ​ട്ടി അ​ച്യു​ത​ന്‍റെ പ്ര​ധാ​ന്യം മ​ല​യാ​ളി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി​യ ചി​ദം​ബ​ര​ൻ സാ​ർ ഇ​നി ഓ​ർ​മ
Sunday, January 17, 2021 10:44 PM IST
ചേ​ർ​ത്ത​ല: ഇ​ട്ടി അ​ച്യു​ത​ന്‍റെ പ്ര​ധാ​ന്യം മ​ല​യാ​ളി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് ട്ര​സ്റ്റ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യും ഉ​പ​ദേ​ശ​ക​സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ 11-ാം വാ​ർ​ഡി​ൽ ആ​ര്യ​മ​ഠം വീ​ട്ടി​ൽ എ.​എ​ൻ. ചി​ദം​ബ​ര​ൻ സാ​ർ വി​ട​വാ​ങ്ങി. 2011 ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ദ്ധീക​രി​ച്ച “ഹോ​ർ​ത്തു​സും ഇ​ട്ടി അ​ച്യു​ത​നും: സ​തൃ​വും മി​ഥൃ​യും​’’ എ​ന്ന വി​ഖ്യാ​ത ഗ്ര​ന്ഥ​ത്തി​ന്‍റെ ക​ർ​ത്താ​വാ​ണ്. പ്ര​സ്തു​ത ഗ്ര​ന്ഥ​ത്തി​ന് പ്ര​ഥ​മ “സ​ർ​ഗ​ശ്രീ പു​ര​സ്കാ​രം​” ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ വ​ള​രു​ന്ന ഒൗ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ സ​ന്പൂ​ർ​ണ​മാ​യ സ​സ്യ​ശാ​സ്ത്ര ജ്ഞാ​നം ആ​ധി​കാ​രി​ക​ത​യോ​ടെ ചി​ത്രം സ​ഹി​തം രേ​ഖ​പ്പെ​ടു​ത്തി​യ “ഹോ​ർ​ത്തൂ​സ് ഇ​ൻ​ഡി​ക്കൂ​സ് മ​ല​ബാ​റി​ക്കൂ​സ്’’ ​എ​ന്ന മ​ഹാ​ഗ്ര​ന്ഥ​ത്തി​ന്‍റെ മു​ഖ്യ​ര​ച​യി​താ​വ് ഇ​ട്ടി അ​ച്യു​ത​ൻ വൈ​ദ്യ​രാ​ണെ​ന്ന് തെ​ളി​വു സ​ഹി​തം സ്ഥാ​പി​ക്കു​ന്ന​താ​ണ് ഈ ​പ​ഠ​ന പു​സ്ത​കം.
ജന്മംകൊ​ണ്ടും ക​ർ​മം കൊ​ണ്ടും ചേ​ർ​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഇ​ട്ടി അ​ച്യു​ത​ൻ വൈ​ദ്യ​രാണ് ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ന്ന വി​ശ്വ വി​ഖ്യാ​ത ഗ്ര​ന്ഥം ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​ൻ ഡ​ച്ച് ഗ​വ​ർ​ണ​റാ​യി​രു​ന്ന വാ​ൻ റീ​ഡി​നെ സഹായിച്ചതെന്നു ചി​ദം​ബ​ര​ൻ സാ​ർ ത​ന്‍റെ പ​ഠ​ന​ഗ്ര​ന്ഥ​ത്തി​ലൂ​ടെ അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. അ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന പ്ര​ഗ​ത്ഭ​നാ​യ ആ​യുർ​വേ​ദ വൈ​ദ്യ​നും സം​സ്കൃ​ത പ​ണ്ഡി​ത​നും സ​മ​ർ​പ്പി​ത​നാ​യ ഗ​വേ​ഷ​ക​നു​മാ​യ ഇ​ട്ടി അ​ച്യു​ത​ൻ വൈ​ദ്യ​രു​ടെ കേ​ര​ളാ​രാ​മ​മാ​ണ് ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ഴു​താ​ൻ ആ​ധാ​ര​മാ​ക്കി​യ മൂ​ലഗ്ര​ന്ഥ​മെ​ന്നും തെ​ളി​വു​ക​ൾ നി​ര​ത്തി അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ചു. ഇ​ട്ടി അ​ച്യു​ത​ൻ വൈ​ദ്യ​രെ ത​മ​സ്ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ​യാ​യി​രു​ന്നു ചി​ദം​ബ​ര​ൻ സാ​റി​ന്‍റെ പോ​രാ​ട്ടം. ഇ​തൊ​രു ജീ​വി​ത വ്രത​മാ​ക്കി കൊ​ണ്ടുന​ട​ന്ന അ​ദ്ദേ​ഹം ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സി​നെ​യും ഇ​ട്ടി അ​ച്യു​ത​നേ​യും കു​റി​ച്ച് ഒ​ട്ടേ​റെ പ​ഠ​ന​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചു​ണ്ട്.
ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സി​നെ കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം അ​ധ്യാ​പ​ക​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം ഹെ​ഡ് മാ​സ്റ്റ​റാ​യി 1994 ൽ ​വി​ര​മി​ച്ചു. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് ട്ര​സ്റ്റ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ അ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യി ര​ണ്ട് ദ​ശാ​ബ്ദ​ത്തി​ലേ​റെ സ ്തുത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചു. അ​നാ​രോ​ഗ്യം മൂലം സ്ഥാ​നം ഒ​ഴി​ഞ്ഞ അ​ദ്ദേ​ഹം ട്ര​സ്റ്റ് അം​ഗ​ങ്ങ​ളു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ഉ​പ​ദേ​ശ​ക സ​മി​തി ക​ണ്‍​വീ​ന​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് ഓ​ഥേ​ഴ്സ് കേ​ര​ള ചാ​ച്റ്റ​ർ, ശ്രീ ​നാ​രാ​യ​ണ ട്ര​സ്റ്റ് ബോ​ർ​ഡ് എ​ന്നി​വ​യി​ലെ​യും അം​ഗ​വു​മാ​യി​രു​ന്നു. ഇ​ട്ടി​അ​ച്യു​ത​ൻ വൈ​ദ്യ​ർ​ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജന്മനാ​ട്ടി​ൽ നി​ർ​മി​ക്ക​ണം എ​ന്ന​ത് സാ​റി​ന്‍റെ അ​ഭി​ലാ​ഷ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം മൃ​ത​ദേ​ഹം വൈ​ദ്യ​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റി.