മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​വാ​ഹ​ദ​ർ​ശ​നത്തിരു​നാ​ൾ ഇ​ന്നു​മു​ത​ൽ 21 വ​രെ
Sunday, January 17, 2021 10:44 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചേ​ർ​ത്ത​ല മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രിശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ വി​വാ​ഹ​ദ​ർ​ശ​നത്തിരു​നാ​ൾ ഇ​ന്നു​മു​ത​ൽ 21 വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ, പ്ര​സു​ദേ​ന്തി ജി​തി​ൻ ജോ​ണ്‍ (പോ​ൾ ജോ​ണ്‍) വാ​ള​മ്മ​ക്കാ​ട്ട് എന്നിവർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
18നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം-​ഫാ. ജോ​ജോ വാ​ക്യാ​മ​ഠ​ത്തി​ൽ. തു​ട​ർ​ന്ന് സാ​ൽ​വേ ല​ദീ​ഞ്ഞ്.
നാളെ ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30നു ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം​ ഫാ.​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ. തു​ട​ർ​ന്ന് സാ​ൽ​വേ ല​ദീ​ഞ്ഞ്. 20നു ​വേ​സ്പ​ര​ദി​നം. രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30നു ​തി​രി​വെ​ഞ്ച​രി​പ്പ്, രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം-​എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ, ഫാ. ​സി​ൻ​സ​ണ്‍ പ​റേ​ക്കാ​ട​ൻ, ഫാ. ​വ​ർ​ഗീ​സ് തോ​പ്പി​ലാ​ൻ. തു​ട​ർ​ന്ന് വേ​സ്പ​ര.
21നു ​തി​രു​നാ​ൾ​ദി​നം. രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ദി​വ്യ​ബ​ലി.
10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന-​ഫാ.​ജോ​സ് ഇ​ട​ശേ​രി, ഫാ. ​പോ​ൾ ക​ല്ലൂ​ക്കാ​ര​ൻ, ഫാ. ​തോ​മ​സ് ചൂ​ണ്ടി​യാ​നി​ക്ക​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം- റ​വ. ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി.