ക​ള​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന നടത്തി
Monday, January 18, 2021 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി കോ​വി​ഡ് 19 പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ള​ക്ട​റേ​റ്റി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. ഡോ. ​ഗോ​പി​ക, സ്റ്റാ​ഫ് ന​ഴ്സ് സു​നി​ത, ഡ​ബ്ല്യു ആ​ൻ​ഡ് സി ​സ്റ്റാ​ഫ് ന​ഴ്സു​മാ​രാ​യ അ​ഞ്ജു, ന​യ​ന, ജ​യ​ല​ക്ഷ്മി, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ഭ​വ്യ, അ​സി​സ്റ്റ​ന്‍റ് സി​ദ്ദി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.