ചേ​ർ​ത്ത​ല മു​ട്ടം പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, January 18, 2021 10:47 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാമ​റി​യ​ത്തി​ന്‍റെ 157-ാമ​ത് വി​വാ​ഹ ദ​ർ​ശ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ കൊ​ടി​യേ​റ്റ് ക​ർ​മ​ത്തി​നു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സാ​ൽ​വേ ല​ദീ​ഞ്ഞ്. 20ന് ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30ന് ​തി​രി, രൂ​പം വെ​ഞ്ച​രി​പ്പ്. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോലീ​ത്ത​ൻ വി​കാ​രി മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വേ​സ്പ​ര. മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ രൂ​പം പ​ന്ത​ലി​ൽ പ്ര​തി​ഷ്ഠി​ക്കും. തുടർന്ന് ക​പ്ലോ​ൻ വി​കാ​രി വാ​ഴ്ച.
തി​രു​നാ​ൾ ദി​ന​മാ​യ 21ന് ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചും ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി​യു​മാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും യു ​ട്യൂ​ബി​ലും പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ളി​ലും ച​ട​ങ്ങു​ക​ളു​ടെ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചും ഓ​ണ്‍ ലൈ​നാ​യും വി​ശ്വാ​സി​ക​ൾ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ പ​റ​ഞ്ഞു.