ദേ​ശീ​യ യു​വ​ജ​നോ​ത്സ​വ​ത്തി​ലെ നാ​ട​ൻ​പാ​ട്ട് ജേ​താ​ക്ക​ൾ​ക്ക് ആ​ദ​രം
Monday, January 18, 2021 10:47 PM IST
മു​ഹ​മ്മ: ദേ​ശീ​യ യു​വ​ജ​നോ​ത്സ​വം നാ​ട​ൻപാ​ട്ടി​ൽ ഇ​താ​ദ്യ​മാ​യി ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കേ​ര​ള ടീ​മി​ന് മു​ഹ​മ്മ എ.ബി. വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ്നേ​ഹാ​ദ​രം. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​.ബി. വി​ലാ​സം സ്കൂ​ളി​ലെ അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ള​ട​ങ്ങി​യ എ​ട്ടം​ഗ സം​ഘ​മാ​ണ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ദേ​വി​ക സു​രേ​ഷ്, ബ്ല​സി ബി​നു, ഉ​ത്ത​ര മേ​നോ​ൻ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​ക​ളാ​യ സു​റു​മി കെ. ​മു​ഹ​മ്മ​ദ്, കെ.​കെ. അ​മൃ​ത, എ​സ്.​എ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഗൗ​തം കൃ​ഷ്ണ​ൻ, പി.​എ​സ്. സ​യ​നോ​ര, സ്മൃ​തി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.