ഏ​റ്റ​വും വ​ലി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫ്ലാറ്റ് സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​നു തു​ട​ക്കം
Monday, January 18, 2021 10:50 PM IST
അ​ന്പ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്ത​ിക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. 204 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് തോ​ട്ട​പ്പ​ള്ളി മ​ണ്ണും​പു​റം കോ​ള​നി​യി​ൽ ഭ​വ​നസ​മു​ച്ച​യ​മൊ​രു​ങ്ങു​ന്ന​ത്.
ഇ​തി​നാ​യി റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 3.48 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട അ​ന്പ​ല​പ്പു​ഴ, പു​റ​ക്കാ​ട്, തോ​ട്ട​പ്പ​ള്ളി മ​ത്സ്യ ഗ്രാ​മ​ങ്ങ​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​ണ് ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.
തി​രു​വ​ന്ത​പു​ര​ത്തെ മു​ട്ട​ത്ത​റ മാ​തൃ​ക​യി​ൽ നി​ർ​മി​ക്കു​ന്ന ബ​ഹു​നി​ല ഭ​വ​നസ​മു​ച്ച​യ​ത്തി​ൽ ര​ണ്ടു കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ശു​ചി​മു​റി, ലി​വിം​ഗ് ഏ​രി​യ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​കും ഓ​രോ കു​ടും​ബ​ത്തി​നും ല​ഭ്യ​മാ​ക്കു​ക. ഒ​പ്പം സ​മു​ച്ച​യ​ത്തി​നു ചു​റ്റു​മാ​യി റോ​ഡ്, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. സ​മു​ച്ച​യ നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ശേ​ഷം അ​ങ്ക​ണ​വാ​ടി സൗ​ക​ര്യ​വും ഒ​രു​ക്കും.
നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഇ​റി​ഗേ​ഷ​ൻ, ഭൂ​ജ​ല​വ​കു​പ്പ്, കെഎ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ അ​നു​മ​തി നേ​ര​ത്തെ ല​ഭ്യ​മാ​ക്കി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​ഞ്ചു​ഘ​ട്ട​ത്തി​ലെ ആ​ദ്യ​ഘ​ട്ട പൈ​ലിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.
28 ദി​വ​സം നീ​ണ്ട സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി നി​ർ​മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പറേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.