ടെ​റ​സി​ൽനി​ന്ന് വീ​ണു മ​രി​ച്ചു
Tuesday, January 19, 2021 10:40 PM IST
തു​റ​വൂ​ർ: കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പു​തി​മൂ​ന്നാം വാ​ർ​ഡി​ൽ പെ​രി​ങ്ങോ​ട്ട് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍റെ ഭ​ർ​ത്താ​വും വ്യ​വ​സാ​യി​യും കോ​ണ്‍​ട്രാ​ക്ട​റു​മാ​യി​രു​ന്ന സു​രേ​ഷ് പെ​രി​ങ്ങോ​ട്ട് ( 44) വീ​ടി​നു മു​ക​ളി​ൽ നി​ന്നും വി​ണ് മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​രേ​ഷി​ന്‍റെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത് ജേ​ഷ്ഠ സ​ഹോ​ദ​ര​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രിക്കു​ന്ന വീ​ടി​ന്‍റെ മു​ക​ളി​ൽ നി​ന്നും സു​രേ​ഷ് അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി താ​ഴേ​യ്ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ​ണി​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജോ​ലി​ക്കാ​രും മ​റ്റും ചേ​ർ​ന്ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ത്തി​യ​തോ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.