ചേ​ർ​ത്ത​ല​ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ​്പ് തുട​ങ്ങി
Tuesday, January 19, 2021 10:40 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ൽ​കിത്തുട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ആ​ദ്യ​ഘ​ട്ട കു​ത്തി​വ​യ്പ് ന​ൽ​കി​യ​ത്.

ദി​വ​സേ​ന 100 പേ​ർ​ക്ക് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കു​ക. ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​ഞ്ഞുകി​ട​ക്കു​ന്ന ര​ണ്ട്, മൂ​ന്ന് വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് കു​ത്തി​വ​യ്പി​നാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ശീ​തീ​ക​ര​ണ പെ​ട്ടി​യി​ലാ​ണ് മ​രു​ന്നു​ക​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​യും ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, കു​റ്റി​ക്കാ​ട് ഹോ​മി​യോ ആ​ശു​പ​ത്രി, കൂ​ടാ​തെ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ത്തി​വ​യ്പ് എ​ടു​ക്കു​ക. ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ർ മ​ധുസൂ​ദ​നകു​റു​പ്പ്, ഡോ. ​ഡീ​വ​ർ പ്ര​ഹ​്ളാ​ദ​ൻ, ഡോ. ​ബീ​ന, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.