ജില്ലയിൽ 475 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, January 19, 2021 10:42 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 475 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 463 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 203 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 59,675 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4088 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
196 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 771 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2389 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 61 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു​മാ​റ്റി. 982 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 728 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 799 പേ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.
186 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 165 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്കെ​ത്തി. 4365 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഏ​ഴു​പേ​രെ അ​റ​സ്റ്റും ചെ​യ്തു.
ജി​ല്ല​യി​ലെ ഒ​ന്പ​തു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 523 പേ​ർ​ക്ക് വാ​ക്സി​നും ന​ല്കി. കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 52 പേ​രും ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 62 പേ​രും ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 77 പേ​രും ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 47 പേ​രും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 62 പേ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 84 പേ​രും ചേ​ർ​ത്ത​ല സേ​ക്ര​ഡ് ഹാ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ 56 പേ​രും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 38 പേ​രും ചെ​ട്ടി​കാ​ട് ആ​ർ​എ​ച്ച്ടി​സി​യി​ൽ 45 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.