നൂ​ത​ന ഉ​പ​ക​ര​ണ​വു​മാ​യി കാ​ർ​മ​ൽ എ​ൻ​ജി​. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, January 19, 2021 10:43 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡി​നെ ചെ​റു​ത്തു​തോ​ല്പി​ക്കാ​ൻ ഉൗ​ഷ്മാ​വ് പ​രി​ശോ​ധ​ന​യ​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള നൂ​ത​ന ഉ​പ​ക​ര​ണ​വു​മാ​യി എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥിക​ൾ. പു​ന്ന​പ്ര കാ​ർ​മ​ൽ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​മാ​സ​മാ​യി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സി​ടി​ഡി​എ​സ് 2കെ20(​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ട്രാ​ക്കിം​ഗ് ഡി​റ്റക്ഷ​ൻ സി​സ്റ്റം 2കെ20) ​എ​ന്ന ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.
ഉ​പ​ക​ര​ണ​ത്തി​ൽ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കു​ന്ന ഒ​രു സെ​ൻ​സ​റും സാ​നി​റ്റൈ​സ​റും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി പ​രീ​ക്ഷ​ക​ൾ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​വി​ഡി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണം ഒ​രു പ​രി​ധിവ​രെ​ഉ​റ​പ്പു​വ​രു​ത്താ​നാ​കും. അ​സി. പ്ര​ഫ​സ​ർ ആ​ർ. രാ​ഹു​ലി​ന്‍റെ മേ​ൽനോ​ട്ട​ത്തി​ൽ കോ​ള​ജി​ലെ നാ​ലു​വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നാ​ണ് സി​ടി​ഡി​എ​സ് 2കെ20 ​എ​ന്ന ഉ​പ​ക​ര​ണം നി​ർ​മി​ച്ച​ത്.
യു​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടു​കൂ​ടി ന​ട​ത്താ​നാ​യാ​ണ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. മൂ​ന്നു​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഒ​രാ​ൾ​ക്ക് പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശ​നം. കു​റ​ഞ്ഞ ചെ​ല​വി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​ഉ​പ​ക​ര​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ​രീ​ര ഉൗ​ഷ്മാ​വ് അ​ള​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ഗ​ണ്‍ തെ​ർ​മോ​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​നു പ​ക​രം നി​ശ്ച​ിത ഉ​യ​ര​ത്തി​ൽ സെ​ൻ​സ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉൗ​ഷ്മാ​വ് അ​ള​ക്കു​ന്ന​ത്.
മി​നി​മം ഉൗ​ഷ്മാ​വി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ പ്ര​ത്യേ​ക ശ​ബ്ദ​ത്തോ​ടെ ചു​വ​ന്ന ലൈ​റ്റ് തെ​ളി​യും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സാ​നി​ട്ടൈ​സ്, തു​ട​ർ​ന്ന് ക​ണ്ട​യ്ന്‍റ്മെ​ന്‍റ് സോ​ണി​ൽ നി​ന്ന് എ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സി​ടി​ഡി​എ​സ് 2കെ20 ​എ​ന്ന ഉ​പ​ക​ര​ണ​ത്തി​ന് 10,000 രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ലവ്.
സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് മ​റ്റ് കോ​ള​ജു​ക​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ട​ിയു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥിക​ൾ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സിസ്റ്റന്‍റ് പ്ര​ഫ​സ​ർ രാ​ഹു​ൽ, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദ​ർ​ശ സു​രേ​ഷ്, കി​ര​ണ്‍, വി​ഷ്ണു, ജ​സ്റ്റി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.