ബൈ​പാ​സി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്തി ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ സം​ഘം
Wednesday, January 20, 2021 11:00 PM IST
ആ​ല​പ്പു​ഴ: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ രൂ​പ​വ​ത്ക​രി​ച്ച ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ മൂ​ന്നം​ഗ സം​ഘം ബൈ​പാ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​ല​പ്പു​ഴ നി​വാ​സി​ക​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്ന ബൈ​പാ​സ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു ന​ൽ​കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശോ​ധ​ന​യാ​ണ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്. ബ്രി​ഡ്ജ​സ് ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​സ്. മ​നോ​മോ​ഹ​ൻ, എ​ൻ.​എ​ച്ച്. ചീ​ഫ് എ​ൻ​ജി​നി​യ​ർ എം. ​അ​ശോ​ക് കു​മാ​ർ, റോ​ഡ്സ് ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് മ​ന്ത്രി സു​ധാ​ക​ര​ൻ രൂ​പ​വ​ത്ക​രി​ച്ച പ​രി​ശോ​ധ​നാ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ. മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ നി​ന്നു​ള്ള അ​ര​വി​ന്ദ് രാ​ജ്, വി​ജ​യ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
122.32 ട​ണ്‍ ഭാ​രം ക​യ​റ്റി​യു​ള്ള ബൈ​പാ​സി​ന്‍റെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു. പാ​ലം തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണി​ത്. നേ​ര​ത്തെ​യും ബൈ​പാ​സി​ൽ ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നാ​മ​തൊ​രു ക​ക്ഷി വ​ഴി​യു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യ​ത്.
മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സം​ഘ​വും ഇ​തി​നാ​യി എ​ത്തി​യി​രു​ന്നു. നി​ശ്ചി​ത ഭാ​രം ക​യ​റ്റി​യ​തി​നു​ശേ​ഷം പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ൾ​ക്കു​ണ്ടാ​കു​ന്ന ഉ​യ​ർ​ച്ച താ​ഴ്ച നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ​യാ​ണോ എ​ന്നു​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ചീ​ഫ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് സം​ഘം അ​റി​യി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ആ​രം​ഭി​ച്ച ബൈ​പാ​സ് പ​ല കാ​ര​ണ​ങ്ങ​ൾ കൊണ്ട് അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യാ​യി​രു​ന്നു.
ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി 92 സോ​ഡി​യം വേ​പ്പ​ർ ദീ​പ​ങ്ങ​ളാ​ണ് ബൈ​പാ​സി​ൽ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ ആ​യ​തി​നാ​ൽ പ​ല​ഭാ​ഗ​ത്തും ദീ​പ​ങ്ങ​ളു​ടെ അ​ഭാ​വം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ലൈ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് 320 എ​ൽ​ഇ​ഡി ലൈ​റ്റ് പു​തു​താ​യി ബൈ​പാ​സി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കൊ​മ്മാ​ടി, ക​ള​ർ​കോ​ട് ജം​ഗ്ഷ​നുക​ളു​ടെ വി​ക​സ​ന​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ത്യേ​കം പ​ണം മു​ട​ക്കി പൂ​ർ​ത്തി​യാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.85 കോ​ടി രൂ​പ അ​ധി​ക​മാ​യി ലൈ​റ്റി​നും ജം​ഗ്ഷ​ൻ ന​വീ​ക​ര​ണ​ത്തി​നു​മാ​യി അ​നു​വ​ദി​ച്ചാ​ണ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.