ഇ​രു​പ​ത്തി​നാ​ലാ​യി​രം കാ​യ​ലി​ന് നെ​ൽ​ക്കതി​ർ പു​ര​സ്കാ​രം
Wednesday, January 20, 2021 11:00 PM IST
മ​ങ്കൊ​ന്പ്: മ​ഹാ​പ്ര​ള​യം ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​ത്തി​ൽനി​ന്നും ക​ര​ക​യ​റി അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടി​യ കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. കു​ട്ട​നാ​ട്ടി​ലെ നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ഇ-​ബ്ലോ​ക്ക് 24,000 കാ​യ​ലി​നാ​ണ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച നെ​ല്ലു​ത്പാ​ദ​ക സം​ഘ​ത്തി​നു​ള്ള നെ​ൽക്കതി​ർ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഉത്പാ​ദ​ന​ത്തി​ലെ വ​ർ​ധ​ന​വും കൃ​ഷി​യോ​ടും കൃ​ഷി​യി​ട​ത്തോ​ടു​മു​ള്ള ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രു​ടെ സ​മീ​പ​ന​വും കാ​യ​ലി​നെ​ത്തേ​ടി അം​ഗീ​കാ​ര​മെ​ത്താ​ൻ സ​ഹാ​യി​ച്ചു. കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ കാ​യ​ൽ നി​ല​മാ​യ ഇ ​ബ്ലോ​ക്കു കാ​യ​ലി​നു 2400 ഏ​ക്ക​റാ​ണ് വി​സ്തൃ​തി.
നി​ല​വി​ൽ 1100 ഓ​ളം ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​വ​രി​ൽ 250 നും 300 ​നു​മി​ട​യി​ൽ അ​ര​യേ​ക്ക​ർ മു​ത​ൽ ഒ​രേ​ക്ക​ർ വ​രെ​യു​ള്ള മി​ച്ച​ഭൂ​മി ക​ർ​ഷ​ക​രാ​ണ്. പ​തി​വാ​യു​ണ്ടാ​കു​ന്ന പ്ര​ള​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ മി​ക​ച്ച വി​ള​വാ​ണ് ക​ർ​ഷ​ക​ർ ഉത്പാ​ദി​പ്പി​ക്കു​ന്ന​ത്.
ഏ​ക്ക​റൊ​ന്നി​ന് 25 മു​ത​ൽ 30 ക്വി​ന്‍റ​ൽ വ​രെ ശ​രാ​ശ​രി വി​ള​വ് ഓ​രോ വ​ർ​ഷ​വും ല​ഭി​ച്ചി​രു​ന്ന​താ​യി പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കാ​യ​ലി​ൽ നി​ല​മൊ​രു​ക്ക​ൽ മു​ത​ൽ കൃ​ഷി​ച്ചെ​ല​വു​ക​ൾ കു​റ​വാ​ണെ​ന്നു സ​മി​തി സെ​ക്ര​ട്ട​റി​യാ​യ റെ​ജി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ംകൃ​ഷി സീ​സ​ണി​ൽ മ​ത്സ്യ​കൃ​ഷി ന​ട​ത്തി​യ​തു മൂ​ലം ക​ള​ക​ളും പോ​ള​യും മ​റ്റും കു​റ​വാ​യി​രു​ന്നു. നേ​ര​ത്തെ സ്വാ​മി​നാ​ഥ​ൻ പാ​ക്കേ​ജി​ൽ പെ​ടു​ത്തി പു​റം​ബ​ണ്ടു ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നെ​ല്ലി​നു പു​റ​മെ പു​റം​ബ​ണ്ടി​ൽ മ​റ്റു ക​ര​കൃ​ഷി​ക​ളും വി​ള​യു​ന്നു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി ല​ഭി​ക്കു​ന്ന ആ​യി​ര​ത്തി​ൽപ​രം തെ​ങ്ങി​ൻ തൈ​ക​ൾ പു​റം​ബ​ണ്ടി​ൽ ത​ഴ​ച്ചു​വ​ള​രു​ന്നു. ഇ​തി​നു പു​റ​മെ വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ, ക​പ്പ തു​ട​ങ്ങി​യ​വ​യും പു​ഞ്ച സീ​സ​ണി​ൽ ക​ർ​ഷ​ക​ർ വി​ള​യി​ക്കു​ന്നു​ണ്ട്.
പ​ര​ാധീ​ന​ത​ക​ൾ
ഇ​നി​യും ബാ​ക്കി...
കൃ​ഷി ന​ന്നാ​യി ന​ട​ക്കു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന വി​ക​സ​ന കാ​ര്യ​ത്തി​ൽ കാ​യ​ലി​നു ഇനി​യും ഏ​റെ മു​ന്നോ​ട്ടുപോ​കാ​നു​ണ്ട്. പാ​ക്കേ​ജി​ൽപ്പെടു​ത്തി പു​റം​ബ​ണ്ടു നി​ർ​മി​ച്ചെ​ങ്കി​ലും അ​ക​ത്തെ ക​ല്ലു​കെ​ട്ടു​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ക​ല്ലു​കെ​ട്ടി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് പു​റം​ബ​ണ്ടി​ലെ ചെ​ളി​യും ബ​ണ്ടും ഒ​ലി​ച്ചു​പോ​കും. മ​ത്സ്യകൃ​ഷി​യു​ടെ ഫ​ണ്ടി​ൽ നി​ന്നം 15 ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷ​വും ക​ട്ട​യി​റ​ക്കി പു​റം​ബ​ണ്ടു ബ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. പു​റം​ബ​ണ്ടി​ന​ക​വ​ശ​വും ക​ല്ലു​കെ​ട്ടു​ന്ന​തി​നു​ള്ള സ​ഹാ​യ​ത്തി​നാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു.
കാ​യ​ലി​ന്‍റെ ഉ​ദ്ഭ​വം...
1920 ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് ക​ണ്ണെ​ത്താ​തെ പ​ര​ന്നു​കി​ട​ക്കു​ന്ന കാ​യ​ൽ​പ്പ​ര​പ്പി​ൽനി​ന്ന്​നെ​ൽ​വ​യ​ൽ കു​ത്തി​യെ​ടു​ത്ത​ത്. കു​ട്ട​നാ​ട്ടി​ലെ 12 പു​രാ​ത​ന കു​ടും​ബ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​യ​ൽ കു​ത്തി​യെ​ടു​ത്ത​ത്. അ​ക്കാ​ല​ത്ത് ച​ങ്ങ​നാ​ശേ​രി അ​ട​ങ്ങു​ന്ന പ്ര​ദേ​ശ​ത്തി​ന്‍റെ എം​എ​ൽ​സി (മെ​ന്പ​ർ ഓ​ഫ് ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ൽ)​യാ​യി​രു​ന്ന ലൂ​ക്കാ പ​ള്ളി​ത്താ​ന​ത്തി​നാ​ണ് ചെ​ന്പു​പ​ട്ട​യം (നി​ലം കു​ത്തി​യെ​ടു​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്രം) കി​ട്ടി​യ​ത​ത്. തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള മ​റ്റു 11 കു​ടും​ബ​ങ്ങ​ളാ​ണ് (200 ഏ​ക്ക​ർ വീ​തം) നി​ലം കു​ത്തി​യെ​ടു​ക്കാ​ൻ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഭൂ​നി​യ​മം നി​ല​വി​ൽ വ​ന്ന​തോ​ടെ ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ലം മി​ച്ച​ഭൂ​മി​യാ​യി പ​തി​ച്ചു ന​ൽ​ക​പ്പെ​ട്ടു. ബാ​ക്കി​യു​ള്ള നി​ല​ത്തി​ൽ ഭൂ​രി​ഭാ​ഗം കു​ത്ത​ക ഉ​ട​മ​ക​ളും മ​റ്റു ക​ർ​ഷ​ക​ർ​ക്കു നി​ലം വി​റ്റു. ര​ണ്ടോ മൂ​ന്നോ കു​ത്ത​ക ക​ർ​ഷ​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​പ്പോ​ൾ കൃ​ഷി​യു​ള്ള​ത്.