വീ​ടി​നു​ള്ളി​ൽ ഓ​ടി​ക്ക​യ​റി​യ ഇതരസം​സ്ഥാ​ന​ക്കാ​ര​ൻ പ​രി​ഭ്രാ​ന്തി പ​ര​ത്തി
Thursday, January 21, 2021 10:43 PM IST
ചെ​ങ്ങ​ന്നൂ​ർ: വീ​ടി​നു​ള്ളി​ൽ ഓ​ടി​ക്ക​യ​റി​യ ഇതര​സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വ് ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ചെ​ങ്ങ​ന്നൂ​ർ ക​ണ്ണാ​ട്ട് ഫൈ​നാ​ൻ​സ് ഉ​ട​മ സു​രേ​ഷി​ന്‍റെ വ​സ​തി​യി​ലേ​ക്കു ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് 30 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന അരോ​ഗ​ദൃ​ഢഗാ​ത്ര​നാ​യ യുവാവ് ഓടിക്കയറി യത്. ഹി​ന്ദി സം​സാ​രി​ക്കു​ന്ന യു​വാ​വ് പി​ൻ​വാ​തി​ലി​ലൂ​ടെ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി പു​റ​ത്തേ​ക്കു​ള്ള വാ​തി​ലു​ക​ൾ അ​ട​യ്ക്കുകയായിരുന്നു. ഈ ​സ​മ​യം സു​രേ​ഷി​ന്‍റെ ഭാ​ര്യ​യും ജോ​ലി​ക്കാ​രി​യും പു​റ​ത്താ​യി​രു​ന്നു. ഇവർ തി​രി​ച്ചു ക​യ​റാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ തു​റ​ന്നി​ട്ടി​രു​ന്ന ക​ത​ക് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെട്ട​ത്.
യു​വാ​വി​നോ​ട് വാ​തി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെങ്കി​ലും അ​തി​നു ത​യാ​റാ​കാ​തെ മു​റി​ക​ൾ​ക്കു​ള്ളി​ൽ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ജ​ൻ ക​ണ്ണാ​ട്ടും നൂ​റുക​ണ​ക്കി​ന് ആ​ൾ​ക്കാ​രും ത​ടി​ച്ചു കൂ​ടി​യ​തോ​ടെ മു​ക​ളി​ല​ത്തെ മു​റി​യി​ൽനി​ന്നും താ​ഴെ​യി​റ​ങ്ങി മു​റി തു​റ​ന്നു ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ഇയാൾ ന​ട​ത്തി​യ ശ്ര​മം വാ​തി​ൽ തു​റ​ക്കാ​നാ​കാ​ത്ത​തി​നാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. യാ​തൊ​രു വി​ധ സാ​ധ​ന​ങ്ങ​ളും ഇ​യാ​ൾ എ​ടു​ത്തി​രു​ന്നി​ല്ല. ആ​ദ്യം ഉൗ​മ​യാ​യി അ​ഭി​ന​യി​ച്ചെ​ങ്കി​ലും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഹി​ന്ദി​ക്കാ​ര​നാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​ത്. മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ണെ​ന്നു സി​ഐ ജോ​സ് മാ​ത്യു​പ​റ​ഞ്ഞു.