പ​ഴം​കു​ളം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Thursday, January 21, 2021 10:43 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെയും ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ന്‍റെയും അ​തി​ർ​ത്തി പാ​ല​മാ​യ പ​ഴം​കു​ളം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കാ​ളി​കു​ളം ചെ​ങ്ങ​ണ്ട റോ​ഡി​ൽ പൂ​ത്തോ​ട്ട തോ​ടി​നു കു​റു​കെ​യു​ള്ള പ​ഴം​കു​ളം പാ​ലം കൂ​ടു​ത​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പാ​ലം പാ​ടെ പൊ​ളി​ച്ചു നീ​ക്കി​യാ​ണ് കൂ​ടു​ത​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. പൈ​ലിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നെത്തുട​ർ​ന്ന് പൈ​ലിം​ഗ് ക്യാ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ഡോ. ​സി​നി പ​റ​ഞ്ഞു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 4.15 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പു​തി​യ പാ​ല​ത്തി​ന് 18.90 മീ​റ്റ​ർ നീ​ള​വും, 7.50 മീ​റ്റ​ർ ക്യാ​രേ​ജ് വേ​യും 1.50 മീ​റ്റ​ർ നടപ്പാതകളും ഉ​ണ്ടാ​കും. ന​ട​പ്പാ​ത ഉ​ൾ​പ്പെ​ടെ പാ​ല​ത്തി​ന്‍റെ വീ​തി 11 മീ​റ്റ​റാ​ണ്.
ഇ​രു​ക​ര​ക​ളി​ലും റോ​ഡും അ​തി​നോ​ടു​കൂ​ടി കോ​ണ്‍​ക്രീ​റ്റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ത്തു​മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.