ഫ്യൂ​സ് ഉൗ​ര​ൽ പ​തി​വാക്കി സാ​മൂ​ഹ്യവി​രു​ദ്ധ​ർ; ഉ​പ​യോ​ക്താ​ക്ക​ൾ ദുരിതത്തിൽ
Friday, January 22, 2021 10:49 PM IST
മു​ഹ​മ്മ: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക‌്ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളി​ൽനി​ന്നും സാ​മൂ​ഹ്യവി​രു​ദ്ധ​ർ ഫ്യൂ​സ് കാ​രി​യ​ർ മോ​ഷ്ടി​ക്കു​ന്ന​ത് നി​ത്യസം​ഭ​വ​മെ​ന്ന്് പ​രാ​തി. മു​ഹ​മ്മ ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റ് പാ​ന്തേ​ഴം, അ​ഴീ​ക്കോ​ട​ൻ ക​വ​ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളോ​ടൊ​പ്പ​മു​ള്ള ഫ്യൂ​സ് കാ​രി​യ​റു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.
വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചു എ​ന്ന ധാ​ര​ണ​യാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്. സ​ന്ധ്യാ സ​മ​യ​ത്തോ​ട​ടു​ത്തി​ട്ടും വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ചി​ട്ടി​ല്ല എ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. പ​രി​സ​ര​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ്യൂ​സ് കാ​രി​യ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല. വൈ​ദ്യു​തി സെ​ക‌്ഷ​ൻ അ​ധി​കൃ​ത​ർ മാ​രാ​രി​ക്കു​ളം പോ​ലീ​സിനു പ​രാ​തി ന​ൽ​കി. പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.
കാ​വു​ങ്ക​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മു​ള്ള ട്രാ​ൻ​സ് ഫോ​ർ​മ​റി​ലെ ഫ്യൂ​സ് കാ​രി​യ​റും ഒ​രുമാ​സ​ം മു​ൻ​പ് സാ​മൂ​ഹ്യവി​രു​ദ്ധ​ർ മോ​ഷ്ടി​ച്ചി​രു​ന്നു. അ​ന്നും അ​ധി​കൃ​ത​ർ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​രെ​യും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മു​ഹ​മ്മ സെ​ക‌്ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ന്നും ഫ്യൂ​സ്കാ​രി​യ​റു​ക​ളു​ടെ മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​കു​ക​യാ​ണ്. അ​തോ​ടൊ​പ്പം വൈ​ദ്യു​തി ഇ​ല്ലാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ദു​രി​ത​വും വ​ർ​ധി​ക്കു​ന്നു.