ജി​ല്ല​യി​ൽ 409 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Friday, January 22, 2021 10:50 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 409 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും മൂ​ന്നു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​താ​ണ്. 398 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ടു​പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 387 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 60724 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4285 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
210 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 874 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 2550 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 99 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 591 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 1391 പേ​ർ​ക്ക് ക്വാ​റ​ന്‍റൈനും നി​ർ​ദേ​ശി​ച്ചു. 332 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​പ്പോ​ൾ 194 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 4054 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നാ​ലു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 124 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 78 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ ഒ​ന്പ​തു​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 703 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ല്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ്-100, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി- 76, തു​റ​വൂ​ർ സി​എ​ച്ച്സി-80, ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി-69, ചെ​ട്ടി​കാ​ട് ആ​ർ​എ​ച്ച്ടി​സി-72, മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി-77, കാ​യം​കു​ളം-89, ചെ​ങ്ങ​ന്നൂ​ർ-75 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്സി​ൻ എ​ടു​ത്ത​വ​രു​ടെ ക​ണ​ക്ക്.