യൂ​ണി​റ്റ് സ​മ്മേ​ള​നം
Saturday, January 23, 2021 10:43 PM IST
ചേ​ർ​ത്ത​ല: കേ​ര​ള മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല യൂ​ണി​റ്റ് സ​മ്മേ​ള​നം ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ജി. രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ഐ. ജേ​ക്ക​ബ്സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.