മു​ട്ടാ​റ്റി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ഇ​ന്ന്
Saturday, January 23, 2021 10:43 PM IST
മു​ട്ടാ​ർ: ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ച് അ​ധി​കാ​ര​ത്തി​നാ​യി എ​ൽ​ഡി​എ​ഫി​ലേ​ക്ക് കു​റു​മാ​റി​യ ബോ​ബ​ൻ ജോ​സ് ചു​ര​കു​റ്റി​യും ലി​നി ജോ​ളി​യും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വശ്യ​പ്പെ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മു​ട്ടാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഇ​ന്നു വൈ​കു​ന്നേ​രം 4.30 ന് ​മി​ത്ര​ക്ക​രി​യി​ൽ ന​ട​ക്കും. ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി മാ​ത്യു, ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, ബി​ജു സി. ​ആ​ന്‍റ​ണി, സ​ണ്ണി തോ​മ​സ് ക​ള​ത്തി​ൽ, ജോ​സ് കോ​യി​പ്പ​ള്ളി, ജോ​സ് കാ​വ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.