മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സാ​ന്ത്വ​ന​സ്പ​ർ​ശം! ജി​ല്ല​ാത​ല അ​ദാ​ല​ത്ത് 1,2,4 തീയതികളിൽ
Saturday, January 23, 2021 10:45 PM IST
ആ​ല​പ്പു​ഴ: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കും ആ​വ​ലാ​തി​ക​ൾ​ക്കും എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​മ​നു​സ​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​യി​ലെ മൂ​ന്നു​മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലു​ള്ള സാ​ന്ത്വ​ന സ്പ​ർ​ശം അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. അ​ദാ​ല​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ച ജി​ല്ലാത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​തുസം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​രാ​തി​ക​ൾ ജ​നു​വ​രി 28നു ​മു​ന്പ് സ്വ​ന്തം നി​ല​യി​ൽ ഓ​ണ്‍​ലൈ​നാ​യോ അ​ക്ഷ​യകേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ സ​മ​ർ​പ്പി​ക്കാം. 24നു ​ഉ​ച്ചമു​ത​ൽ ഇ​തി​നു​ സൗ​ക​ര്യമു​ണ്ടാ​കും.

ര​ണ്ടു താ​ലൂ​ക്കു​ക​ൾ​ക്ക് ഒ​ന്ന് എ​ന്ന രീ​തി​യി​ൽ ജി​ല്ല​യി​ൽ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി അ​ദാ​ല​ത്ത് ന​ട​ക്കും. അ​ന്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നും (ല​ജ്ന​ത്തു​ൽ സ്കൂ​ൾ), കു​ട്ട​നാ​ട്, ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കു​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി ര​ണ്ടി​നും (ഫാ. ​തോ​മ​സ് പോ​രൂ​​ക്ക​ര സെ​ൻ​ട്ര​ൽ സ്കൂ​ൾ ച​ന്പ​ക്കു​ളം), മാ​വേ​ലി​ക്ക​ര, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ൾ​ക്കാ​യി ഫെ​ബ്രു​വ​രി 4നും (​കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം മാ​വേ​ലി​ക്ക​ര) എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് അ​ദാ​ല​ത്ത്.
ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, ​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ എ​ന്നി​വ​ർ നേ​രി​ട്ട് പ​ങ്കെ​ടു​ക്കും.

പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷാ​ഫീ​സ് ഈ​ടാ​ക്കു​ന്ന​ത​ല്ല. അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ​ക്കു​ള്ള ഫീ​സ് സ​ർ​ക്കാ​ർ ന​ൽ​കും. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ജി​ല്ല​യി​ലെ അ​ദാ​ല​ത്തു​ക​ളു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല വ​ഹി​ക്കും. അ​പേ​ക്ഷ​ക​ൾ ത​രം​തി​രി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. സം​ഘം പ​രാ​തി​ക​ളു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യശേ​ഷം അ​തതു വ​കു​പ്പു​ക​ൾ​ക്ക് അ​യ​ച്ചു ന​ൽ​കും. വ​കു​പ്പു​ക​ൾ ഇ​തുസം​ബ​ന്ധി​ച്ച മ​റു​പ​ടി​യും ഉ​ട​ൻ ന​ൽ​കും.

പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഇ​ക്കാ​ര്യ​ത്തി​നാ​യി ഒ​രു നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഹാ​ളി​ന്‍റെ സ​ജ്ജീ​ക​ര​ണ​വും മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ളും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹി​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സെ​ൽ രൂ​പ​വ​ത്ക​രി​ക്കും. എ​ല്ലാ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ട്ടുമ​ണി​യോ​ടെ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൃ​ത്യ​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കും അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തും.

ക​ള​ക്ട​ർ അ​ദാ​ല​ത്ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ ത​യാ​റാ​ക്കി വി​ല്ലേ​ജ് ഓ​ഫീ​സ് വ​രെ​യു​ള്ള ത​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചു​ള്ള ധ​ന​സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് അ​ദാ​ല​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ അ​വ​ര​വ​രു​ടെ താ​ലൂ​ക്കു​ക​ളി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.