താ​റാ​വ് ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് സേ​വ​നം അ​ടു​ത്തവ​ർ​ഷം: മ​ന്ത്രി രാ​ജു
Sunday, January 24, 2021 10:28 PM IST
ആ​ല​പ്പു​ഴ: നി​ര​ന്ത​ര​മാ​യി മേ​ഖ​ല​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്ന നാ​ശ​നാ​ഷ്ട​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി താ​റാ​വ് ക​ർ​ഷ​ക​ർ​ക്കാ​യി ഇ​ൻ​ഷ്വറ​ൻ​സ് സേ​വ​നം അ​ടു​ത്തവ​ർ​ഷ​ത്തി​ൽ യ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് മൃ​ഗ സം​ര​ക്ഷ​ണവ​കു​പ്പ് മ​ന്ത്രി കെ രാ​ജു. ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി ബാ​ധി​ച്ച​തി​നെത്തുട​ർ​ന്ന് ന​ഷ്ട​മു​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ടി​യി​രി​ക്കു​ന്ന​ത്. ഇ​തുവ​രെ ഇ​തി​നു വേ​ണ്ട പ്ര​തി​രോ​ധ വാ​ക്സി​ൻ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞദി​വ​സം പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച കൈ​ന​ക​രി​യി​ലെ പ​ക്ഷി​പ്പ​നി ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക്ഷീ​ര​മേ​ഖ​ല ന​ല്ല രീ​തി​യി​ൽ മു​ന്നേ​റു​ക​യാ​ണ്. സെ​ൻ​സ​സ് പ്ര​കാ​രം മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചുവ​രി​ക​യാ​ണ്. പാ​ലി​ൽ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത നേ​ടിക്ക​ഴി​ഞ്ഞു. ഇതരസം​സ്ഥാ​ന​ത്തുനി​ന്ന് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പാ​ൽ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​തു നി​രീ​ക്ഷി​ക്കാ​നും ത​ട​യാ​നും വേ​ണ്ട നി​ർദേശ​ങ്ങ​ൾ സം​സ്ഥാ​നം സ്വീ​ക​രി​ച്ചു വ​രു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​റ്റി.​എം. തോ​മ​സ് ഐ​സ​ക് അധ്യക്ഷ​ത വഹിച്ചു. കു​ട്ട​നാ​ട്ടി​ലെ പാ​രി​സ്ഥി​ക ത​ക​ർ​ച്ച ഗൗ​ര​വ പ്ര​ശ്ന​മാ​ണെ​ന്നും കു​ട്ട​നാ​ട് പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന പ​ദ്ധ​തി​യി​ലൂ​ടെ കു​ട്ട​നാ​ട് എ​ല്ലാ രീ​തി​യി​ലും വൃ​ത്തി​യാ​ക്കേ​ണ്ട ചു​മ​ത​ല എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ക്ഷി​പ്പ​നി മൂ​ലം താ​റാ​വു​ക​ളും കോ​ഴി​ക​ളും ന​ഷ്ട​പ്പെ​ട്ട ജി​ല്ല​യി​ലെ ത​ക​ഴി, പ​ള്ളി​പ്പാ​ട്, നെ​ടു​മു​ടി, ക​രു​വാ​റ്റ, മേ​ഖ​ല​യി​ലെ 25 ക​ർ​ഷ​ക​ർ​ക്കാ​യി ഒ​രു കോ​ടി അ​ഞ്ചുല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​ര​ത്തി നാ​നൂ​റ്റി അ​ൻ​പ​തു രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി​മൂ​ലം 21460 താ​റാ​വു​ക​ൾ മ​ര​ണ​പ്പെടു​ക​യും 49222 താ​റാ​വു​ക​ളെയും 736 കോ​ഴി​ക​ളെ​യും കൊ​ന്ന് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. 32550 മു​ട്ട​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ര​ണ്ടുമാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള കോ​ഴി, താ​റാ​വ്, എ​ന്നി​വ​യ്ക്ക് 100 രൂ​പ​യും ര​ണ്ടുമാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​തി​ന് 200 രൂ​പ വീ​ത​വും മു​ട്ട​യ്ക്ക് 5 രൂ​പ വീ​ത​വു​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ. എം. ​ദി​ലീ​പ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ിച്ചു. എ.​എം. ആ​രി​ഫ് എം.​പി, ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​പി.​കെ. സ​ന്തോ​ഷ്കു​മാ​ർ, ത​ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബി​നു ഐ​സ​ക് രാ​ജ്, എ. ​ശോ​ഭ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.