റോ​സ​മ്മ​യു​ടെ വീ​ടി​ന് ആ​കാ​ശ​മാ​ണ് മേ​ൽ​ക്കൂ​ര, അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് സ്വ​പ്നം മാ​ത്രം
Sunday, January 24, 2021 10:32 PM IST
എ​ട​ത്വ: ആ​കാ​ശ​ത്ത് കാ​ർ​മേ​ഘം ഉ​രു​ണ്ടുകൂ​ടു​ന്പോ​ൾ വീ​ട്ട​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും ആ​ധി വ​ർ​ധി​ക്കും. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ വി​രു​പ്പി​ൽ റോ​സ​മ്മ​യു​ടെ വീ​ടാ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞുവീ​ഴാ​വു​ന്ന നി​ല​യി​ൽ ഉ​ള്ള വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗം ദ്ര​വി​ച്ച് ഷീ​റ്റ് ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു വീ​ണു. പ്ലാ​സ്റ്റി​ക് ഷീ​റ്റുകൊ​ണ്ടാ​ണ് മേ​ൽ​ക്കൂ​ര​യി​ലെ ആ​സ്ബസ്റ്റോ​സ് ഇ​ല്ലാ​ത്ത ഭാ​ഗം മൂ​ടിയിട്ടി​രി​ക്കു​ന്ന​ത്. അ​തി​ന​ടി​യി​ൽ മൂ​ന്നു പെ​ണ്‍​മ​ക്ക​ളും. ഇ​ള​യ മ​ക​ൾ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡറി സ്കൂൾ വി​ദ്യാ​ർ​ഥിനി​യാ​ണ്.
സ്കൂ​ളി​ൽ ഉ​ച്ചഭ​ക്ഷ​ണം ത​യാറാ​ക്കു​ന്ന ജോ​ലിയാ​ണ് റോ​സ​മ്മ​യ്ക്ക്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ആ ​വ​രു​മാ​ന​വും ഇ​ല്ലാ​താ​യി. 1600 രൂ​പ വീ​തം ഇ​പ്പോ​ൾ പ്ര​തി​മാ​സം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മൂ​ത്ത മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​നും മ​റ്റും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.
ഇ​ള​യ മ​ക​ൾ അ​യ​ൽ​പ​ക്ക​ത്തെ വീ​ടു​ക​ളി​ലെ കൊ​ച്ചുകു​ട്ടി​ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കു​ന്നു​ണ്ട്. പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന 1000 രൂ​പ കൊണ്ട് ചി​ല വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. മ​ഴ പെ​യ്താ​ൽ വീ​ടി​നു​ള്ളി​ൽ വെ​ള്ളം വീ​ഴും. റോ​സ​മ്മ​യു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചി​ട്ട് 13 വ​ർ​ഷം ക​ഴി​യു​ന്നു.
സ്വ​ന്ത​മാ​യി പു​ര​യി​ടം ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങൾ ല​ഭി​ക്കു​ന്നി​ല്ല. സു​ര​ക്ഷി​ത​മാ​യ ക​ത​കോ​ടു കൂ​ടി​യ ഒ​രു ചെ​റി​യ വീ​ടാണ് ഇ​വ​രു​ടെ സ്വ​പ്നം.