ജി​ല്ല​യി​ൽ 271 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Monday, January 25, 2021 10:17 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 271 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 260 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 11പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 487 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 61,996 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 4042 പേ​ർ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു. 888 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
2442 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. ഇ​ന്ന​ലെ 150 പേ​രെ കൂ​ടി ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 916 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 768 പേ​ർ​ക്കു കൂ​ടി ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചു. 269 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​പ്പോ​ൾ 252 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 1905 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഒ​ന്പ​തു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 103 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 137 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ 1183 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വാ​ക്സി​ൻ ന​ല്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 165 പേ​ർ​ക്കും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 70 പേ​ർ​ക്കും തു​റ​വൂ​ർ സി​എ​ച്ച്സി​യി​ൽ 87 പേ​ർ​ക്കും ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 63 പേ​ർ​ക്കും ഹ​രി​പ്പാ​ട് 77 പേ​ർ​ക്കും ചെ​ട്ടി​കാ​ട് ആ​ർ​എ​ച്ച്ടി​സി​യി​ൽ 57 പേ​ർ​ക്കും മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 87 പേ​ർ​ക്കും കാ​യം​കു​ള​ത്ത് 89 പേ​ർ​ക്കും ചെ​ങ്ങ​ന്നൂ​രി​ൽ 82 പേ​ർ​ക്കും ചു​ന​ക്ക​ര സി​എ​ച്ച്സി​യി​ൽ 72 പേ​ർ​ക്കും മു​ഹ​മ്മ സി​എ​ച്ച്സി​യി​ൽ 63 പേ​ർ​ക്കും അ​ന്പ​ല​പ്പു​ഴ യു​എ​ച്ച്ടി​സി​യി​ൽ 99 പേ​ർ​ക്കും പു​ളി​ങ്കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ 76 പേ​ർ​ക്കും പാ​ണാ​വ​ള്ളി ഓ​ട​ന്പി​ള്ളി ജി​യു​പി​എ​സി​ൽ 96 പേ​ർ​ക്കും വാ​ക്സി​ൻ ന​ല്കി.