രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം
Monday, January 25, 2021 10:17 PM IST
മ​ങ്കൊ​ന്പ്: വെ​ളി​യ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഞ്ച​കൃ​ഷി ആ​രം​ഭി​ച്ച​തി​നു ശേ​ഷം അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വേ​ലി​യേ​റ്റ​ത്തി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ കൃ​ഷി​നാ​ശ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ലാ​ശ​യ​ങ്ങ​ളി​ലെ ല​വ​ണാം​ശം കു​റ​യ്ക്കു​ന്ന​തി​നും വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്‍റെ വ​ര​വു കു​റ​യ്ക്കു​ന്ന​തി​നും വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
കു​ട്ട​നാ​ട്ടി​ലെ അ​ധി​ക​ജ​ലം അ​തി​വേ​ഗം ക​ട​ലി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ​യും ഇ​ട​ത്തോ​ടു​ക​ളു​ടെ​യും ആ​ഴം കൂ​ട്ടു​ന്ന പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും, കു​ട്ട​നാ​ടി​നാ​യി കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി. ​സൂ​ര​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സി.​വി. രാ​ജീ​വ്, എ​ൻ.​സി. ബാ​ബു, റ്റി.​ഡി. അ​ല​ക്സാ​ണ്ട​ർ, എ.​കെ. സോ​മ​നാ​ഥ​ൻ, അ​ല​ക്സാ​ണ്ട​ർ വാ​ഴ​യി​ൽ, ഡി. ​ബി​ജോ​മോ​ൻ, റോ​ഫി​ൻ ജേ​ക്ക​ബ്, സ​ന്തോ​ഷ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.