പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Monday, January 25, 2021 10:17 PM IST
മ​ങ്കൊ​ന്പ്: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ണ്ണാ​ടി സെ​ന്‍റ് റീ​ത്താ​സ് ഇ​ട​വ​ക​യി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റോ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​ചി​റ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​സി​റി​യ​ക് പ​ഴേ​മ​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ​യി​ൽ സ​ജി പ​ത്തി​ൽ, ബി​നോ​യ് ലൂ​ക്കോ​സ്, ജോ​ണി​ച്ച​ൻ ഇ​ട​യാ​ടി​യി​ൽ, സ​ണ്ണി​ച്ച​ൻ കാ​ളാ​ശേ​രി​ൽ, ജ​യ്സ​ണ്‍ സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. വ​ണ്ടാ​നം കോ​ര​മം​ഗ​ല​ത്ത് സ​ജി​നെ(23)​യാ​ണ് പി​ടി​കൂ​ടി​യ​ത്. പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​റ​വ​ൻ​തോ​ട് ഭാ​ഗ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 11ഉം 12​ഉം വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ച​ത്.
കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. പോ​ക്സോ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.