ന​ട​വ​ഴി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക്ഷേ​ത്ര​ഭൂ​മി ദേ​വ​സ്വം ബോ​ർ​ഡം​ഗം സ​ന്ദ​ർ​ശി​ച്ചു
Monday, January 25, 2021 10:29 PM IST
അ​ന്പ​ല​പ്പു​ഴ: ന​ട​വ​ഴി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക്ഷേ​ത്ര​ഭൂ​മി ദേ​വ​സ്വം ബോ​ർ​ഡം​ഗം സ​ന്ദ​ർ​ശി​ച്ചു. നീ​ർ​ക്കു​ന്നം തേ​വ​രു​ന​ട ക്ഷേ​ത്ര​ഭൂ​മി​യാ​ണ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡം​ഗം പി.​എം. ത​ങ്ക​പ്പ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.
ഇ​വി​ടെ ക്ഷേ​ത്ര​ഭൂ​മി​യു​ടെ കു​റ​ച്ച് സ്ഥ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​യി ദേ​വ​സ്വം ബോ​ർ​ഡ് വി​ട്ടു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക്ഷേ​ത്ര​ഭൂ​മി​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ഒ​രു ചെ​റി​യ ന​ട​വ​ഴി മാ​ത്ര​മാ​ണു​ള്ള​ത്.
ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഈ ​സ്ഥ​ലം മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലെ​ങ്കി​ലും വി​ട്ടു​ന​ൽ​കി ഓ​ട്ടോ​റി​ക്ഷ ക​യ​റു​ന്ന റോ​ഡാ​യി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നെ സ​മീ​പി​ക്കു​ക​യാ​ണ്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഏ​താ​നും നാ​ൾ മു​ന്പ് വീ​ണ്ടും നാ​ട്ടു​കാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡം​ഗം പി.​എം. ത​ങ്ക​പ്പ​ൻ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ്തി സ​ജി​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സു​നി​താ പ്ര​ദീ​പ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.