പു​തി​യ ഫാ​ക്ട​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, February 24, 2021 10:30 PM IST
മു​ഹ​മ്മ: ര​ണ്ടാം ക​യ​ർ വ്യ​വ​സാ​യ പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി മു​ഹ​മ്മ ലേ​ബ​റേ​ഴ്സ് ക​യ​ർ മാ​റ്റ്സ് ആ​ൻ​ഡ് മാ​റ്റിം​ഗ്സ് (എ733) ​കോ ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽ പു​തി​യ ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ​യും യ​ന്ത്ര​ത്ത​റി​ക​ളു​ടെ​യും പി​വി​സി ട​ഫ്റ്റ​ഡ് യൂ​ണി​റ്റി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം നാളെ അ​ഞ്ചി​ന് ന​ട​ക്കും. മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​കും. എ.​എം. ആ​രി​ഫ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും. നൂറു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​യ​ർ വ്യ​വ​സാ​യ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ച്ച് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്പ​തു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​കവാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രേ മാ​വേ​ലി​ക്ക​ര ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ, പെ​ട്ടി​ഓ​ട്ടോ എ​ന്നി​വ വ​ലി​ച്ചു നീ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​ക​ട​നം. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ക​ല്ലു​മ​ല രാ​ജ​ൻ, കെ.​ആ​ർ.​ മു​ര​ളീ​ധ​ര​ൻ, നൈ​നാ​ൻ ​സി.​ കു​റ്റി​ശേ​രി​ൽ, കെ.​എ​ൽ. മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.