വാ​ക്കേ​റ്റ​വും ഉ​ന്തും​ത​ള്ളും
Wednesday, February 24, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ഫ​ണ്ടി​ൽ​നി​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളി​ലേ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി വി​വേ​ച​നം കാ​ണി​ച്ച​ത് പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റ​ത്തി​നും ഉ​ന്തും ത​ള്ളി​നു​മി​ട​യാ​ക്കി. ഭ​ര​ണ​ക​ക്ഷി​യി​ൽ​പെ​ട്ട അം​ഗ​ങ്ങ​ൾ​ക്കു നാ​ലു ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡി​ലേ​ക്ക് ര​ണ്ടു​ല​ക്ഷം മാ​ത്ര​മാ​ണു നീ​ക്കി​വ​ച്ച​ത്. ഇ​തി​നെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ൽ ക​ക്ഷി രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളോ​ട് അ​ഭി​സം​ബോ​ധ​ന ചെ​യ്ത് ഒ​രു​മാ​സ​മാ​കു​ന്ന​തി​നു​മു​ന്പ് ത​ന്നെ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി ഫ​ണ്ട് ന​ൽ​കു​ന്ന​തി​ൽ വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത് സ്ഥ​ലം എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ അ​റി​വോ​ടെ​യാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​ത്തി​ന്‍റെ വി​ല കു​റ​ച്ചു
മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നെ​ന്ന്

ആ​ല​പ്പു​ഴ: ഘ​ട്ടം ഘ​ട്ട​മാ​യി മ​ദ്യ​വ്യാ​പ​നം നി​ർ​ത്തി​ക്കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ച് അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​യ​മാ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വ​രു​മാ​നം മാ​ത്രം നോ​ക്കാ​തെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തെ മു​ൻ​നി​ർ​ത്തി നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​മ​ന എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് സം​സ്ഥാ​ന മ​ന്തി​ക്ക് നി​വേ​ദ​നം ന​ൽ​കും. നി​വേ​ദ​ന​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ൽ എ​ട്ടി​ന് രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ നി​ൽ​പ്പ് ധ​ർ​ണ ന​ട​ത്തു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.