പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി
Wednesday, February 24, 2021 10:32 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​മാ​യി മാ​റു​ന്പോ​ൾ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ, രാവിലെ ഒ​ന്പ​തുമു​ത​ൽ ഒന്നു വ​രെ​യും ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യും ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കും. പു​തി​യ ലാ​ബ്, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ഓ​ഫീ​സ് കെ​ട്ടി​ടം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കു​ള്ള റ​സ്റ്റ് റൂം ​എ​ന്നി​വ​യും നി​ർ​മി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചു. പു​തു​താ​യി ത​സ്തി​ക സൃ​ഷ്ടി​ച്ച് ര​ണ്ടു ഫാ​ർ​മ​സി​സ്റ്റു​ക​ളെ​യും നി​യ​മി​ച്ചു. ശ്വാ​സ് ആ​ശ്വാ​സ് ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചിട്ടുണ്ട്. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ലി​നി​ക് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.