വ​ഴി​തെ​റ്റി​യ​ല​ഞ്ഞ വ​യോ​ധി​ക​ന് ബേ​ക്ക​റി ഉ​ട​മ ര​ക്ഷ​ക​നാ​യി
Wednesday, February 24, 2021 10:32 PM IST
കാ​യം​കു​ളം: വീ​ട്ടി​ൽനി​ന്നും കാ​ണാ​താ​യി വ​ഴി തെ​റ്റി​യ​ല​ഞ്ഞ വ​യോ​ധി​ക​ന് ബേ​ക്ക​റി ഉ​ട​മ ര​ക്ഷ​ക​നാ​യി. നൂ​റ​നാ​ട് പാ​ല​മേ​ൽ മ​റ്റ​പ്പ​ള്ളി ച​രു​വു​കാ​ലാ​യി​ൽ ജ​നാ​ർ​ദ​ന​നെ(80)​യാ​ണ് ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ വീ​ട്ടി​ൽനി​ന്നും കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ കാ​യം​കു​ളം എ​സ്ആ​ർ​വി ബേ​ക്ക​റി​യി​ൽ എ​ത്തി​യ വ​യോ​ധി​ക​ന്‍റെ സം​സാ​ര​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം തോ​ന്നി​യ ബേ​ക്ക​റി വ്യാ​പാ​രി​യും യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മ​നാ​ഫ് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ​ശേ​ഷം പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഓ​ർ​മ​ക്കു​റ​വു​മൂ​ലം വ​ഴി​തെ​റ്റി കാ​യം​കു​ള​ത്തെ​ത്തി​യ വ​യോ​ധി​ക​ൻ ക​ട​ത്തി​ണ്ണ​യി​ൽ ക​ഴി​ഞ്ഞുകൂടി വീ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ അ​ല​യു​ക​യായി​രു​ന്നു. കൗ​ണ്‍​സി​ല​ർ സീ​ന മ​റ്റ​പ്പ​ള്ളി, പ​ഞ്ചാ​യ​ത്തം​ഗം അ​ജ​യ്ഘോ​ഷ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബ​ന്ധു​ക്ക​ൾ വ​യോ​ധി​ക​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.