ഐ​ആ​ർ​സി തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ
Wednesday, February 24, 2021 10:32 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഐ​ആ​ർ​സി തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ച​ന്പ​ക്കു​ളം നെ​ല്ലു​ത്പാ​ദ​ക പാ​ട​ശേ​ഖ​ര ഏ​കോ​പ​നസ​മി​തി​യാ​ണ് നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കൂ​ലി ഏ​കീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ലി​നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ്യ​ത്യ​സ്ത​മാ​ണ്.
നേ​ര​ത്തേ 2017 ലാ​ണ് ഐ​ആ​ർ​സി പ്ര​കാ​രം കൂ​ലി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​തി​ൽനി​ന്നും 20 ശ​ത​മാ​നം കൂ​ലി വ​ർ​ധിപ്പി​ക്ക​ണ​മെ​ന്ന്് അ​ടു​ത്തി​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ 2017നേ​ക്കാ​ൾ 20 ശ​ത​മാ​ന​ത്തി​ല​ധി​കം കൂ​ലി​യാ​ണ് നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ൽ​കു​ന്ന​ത്.
വി​ള​വെ​ടു​പ്പ് സ​ജീ​വ​മാ​കും മു​ന്പ് അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത​ടി​സ്ഥാ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ​യും യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ല​പൊ​ങ്ങ​ന്പ്ര പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​സ​ഫ്, ചെ​ന്പ​ടി ച​ക്കം​ക​രി പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി എം.​കെ. വ​ർ​ഗീ​സ്, ചേ​പ്പ​ലാ​ക്ക​ൽ ശ​ങ്ക​ര​മം​ഗ​ലം പാ​ട​ശേ​ഖ​ര പ്ര​തി​നി​ധി വി.​സി. ഫി​ലി​പ്പ്, മൂ​ല​പ്പ​ള്ളി​ക്കാ​ട് പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി വി.​ജെ. കു​ര്യ​ൻ, പ​ട​ച്ചാ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​സ​ഫ് കു​ര്യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.