ജി​ല്ല​യി​ലെ ലൈ​ഫ് ഭ​വ​ന​ങ്ങ​ൾ​ക്ക് ഇ​നിമു​ത​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള വീ​ടു​ക​ൾ​ക്ക് ഇ​നി​മു​ത​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന​ത്ത് നി​ർ​മി​ച്ച 2,50,547 വീ​ടു​ക​ൾ​ക്കാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​ത്. പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ധ​ന​മ​ന്ത്രി ഡോ. ​റ്റി.​എം. തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ 17,620 വീ​ടു​ക​ൾ​ക്കും ഇ​തി​ലൂ​ടെ പ​രി​ര​ക്ഷ ല​ഭി​ക്കും.
സം​സ്ഥാ​ന​ത്ത് ഒ​ന്ന​രല​ക്ഷം വീ​ടു​ക​ൾ കൂ​ടി ലൈ​ഫ്മി​ഷ​ൻ വ​ഴി ഇ​നി​യും നി​ർ​മി​ച്ചു ന​ൽ​കും. സം​സ്ഥാ​ന ഇ​ൻ​ഷ്വ​റ​ൻ​സ് വ​കു​പ്പും യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും കോ ​ഇ​ൻ​ഷ്വ​റ​ൻ​സ് വ്യ​വ​സ്ഥ​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ലൈ​ഫ് മി​ഷ​ൻ വ​ഴി അ​ട​യ്ക്കും. ആ​ദ്യ പോ​ളി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ള്ളി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രേ​മ​മ​ന്ദി​രം വീ​ട്ടി​ൽ റീ​നാ​കു​മാ​രി ധ​ന​മ​ന്ത്രി​യി​ൽനി​ന്ന് ഏ​റ്റു​വാ​ങ്ങി. പ്ര​കൃ​തിക്ഷോ​ഭ​ങ്ങ​ൾ, ല​ഹ​ള, അ​ക്ര​മം, റോ​ഡ്-റെ​യി​ൽ വാ​ഹ​ന​ങ്ങ​ൾ, മൃ​ഗ​ങ്ങ​ൾ, മ​റ്റ് ദു​ര​ന്ത​ങ്ങ​ൾ തു​ട​ങ്ങി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ക. യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം മു​ഖേ​ന​യാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്.
ജ​ന​ങ്ങ​ൾ​ക്ക് ഒ​രു വീ​ട് പ​ണി​തു​ന​ൽ​കി സ​ർ​ക്കാ​ർ പിന്മാ​റു​ക​യ​ല്ല, അ​വ​രു​ടെ വീ​ടു​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു പു​റ​മേ കു​ടും​ബ​ശ്രീ​യെ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തൊ​ഴി​ൽ പ​രി​ശീ​ല​ന​വും സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ്.
ലൈ​ഫ് മി​ഷ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ യു.​വി. ജോ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശാ​ര​ദ ജി. ​മു​ര​ളീ​ധ​ര​ൻ, കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.