വാട്ടർ അഥോറിറ്റി അസോ. ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: വാ​ട്ട​ർ അ​ഥോറി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (​ഐഎ​ൻടിയുസി) 18​-ാമ​ത് ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്ന് ഡിസിസി ​ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് 10ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എംഎ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.എ. ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡിസിസി ​പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 11ന് ​ന​ട​ക്കു​ന്ന സം​ഘ​ട​നാ സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പി. ​ആ​ർ. അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി. ​പി. ശി​വ​ദാ​സ്, എ.എ. ജ​യ്മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.