തെ​ങ്ങുക​യ​റ്റ​ക്കാ​ർ​ക്ക് പുതുക്കിയ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ പു​തു​ക്കി​യ കേ​ര സു​ര​ക്ഷ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം തെ​ങ്ങുക​യ​റ്റ​ക്കാ​ർ​ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാം. കേ​ര സു​ര​ക്ഷ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ അ​പേ​ക്ഷി​ക്കു​ന്ന തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. ഭാ​ഗി​ക​മാ​യ അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക്് ര​ണ്ട​ര ല​ക്ഷം രൂ​പ​യും അ​പ​ക​ട​സം​ബ​ന്ധ​മാ​യ ചി​കി​ത്സാ ച്ചെല​വു​ക​ൾ​ക്ക് പ​ര​മാ​വ​ധി ഒ​രുല​ക്ഷം രൂ​പ​യും ല​ഭി​ക്കും. ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ർ​ഡ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​ന​മോ നീ​ര ടെ​ക്നീ​ഷ്യ​ൻ പ​രി​ശീ​ല​ന​മോ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ആ​ദ്യ​വ​ർ​ഷം ഇ​ൻ​ഷ്വറ​ൻ​സ് സൗ​ജ​ന്യ​മാ​ണ്. നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ പേ​രി​ൽ എ​റ​ണാ​കു​ള​ത്ത് മാ​റാ​വു​ന്ന 99 രൂ​പ​യു​ടെ ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് സ​ഹി​തം അ​പേ​ക്ഷ​ക​ൾ ചെ​യ​ർ​മാ​ൻ, നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ്, കേ​ര​ഭ​വ​ൻ, എ​സ്.​ആ​ർ.​വി. റോ​ഡ്, കൊ​ച്ചി 682011 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം. ഗു​ണ​ഭോ​ക്താ​വി​ന്‍റെ വി​ഹി​തം ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കു​വാ​നും സൗ​ക​ര്യ​മു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് ബോ​ർ​ഡി​ന്‍റെ www.coconutboard.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ, താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​ം. 04842377266.