സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ലും വ​ർ​ധന​ വേ​ണം
Thursday, February 25, 2021 10:37 PM IST
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണ​ച്ചെ ല​വു​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ഹാ​ൻ​ഡ്‌ലിംഗ് ചാ​ർ​ജി​ൽ ഗ​ണ്യ​മാ​യ വ​ർ​ധന വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. 2007 ൽ ​സ​പ്ലൈ​കോ നെ​ല്ലു​സം​ഭ​രി​ക്കാ​നാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ഹാ​ൻ​ഡ്‌ലിംഗ് ചാ​ർ​ജ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ക്വി​ന്‍റ​ലി​ന് 12 രൂ​പ നി​ര​ക്കി​ൽ ന​ൽ​കി​യി​രു​ന്ന തു​ക 14 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ക​ർ​ഷ​ക​രും ക​ർ​ഷ​കസം​ഘ​ട​ന​ക​ളും തു​ക വ​ർ​ധിപ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ക 50 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഗ്ദാ​നം പാ​ലി​ച്ചി​രു​ന്നി​ല്ല. നി​ല​വി​ലെ കൃ​ഷിമ​ന്ത്രി​ക്കു മു​ൻ​പി​ലും ക​ർ​ഷ​ക​ർ പ​ല​വ​ട്ടം ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.