തി​രു​വ​ൻ​വ​ണ്ടൂ​ർ: എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു​ ഷി​ബു പ്ര​സി​ഡ​ന്‍റ്
Friday, February 26, 2021 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി എ​ൽ​ഡി​എ​ഫി​ലെ ബി​ന്ദു​ ഷി​ബു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫി​ന്‍റെ മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ഏ​ഴു​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ട്ടാം​വാ​ർ​ഡ് മെംബറാ​യ ബി​ന്ദു അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ക്ഷി നി​ല-13. യു​ഡി​എ​ഫ്-​മൂ​ന്ന്, എ​ൽ​ഡി​എ​ഫ്-​നാ​ല്, ബി​ജെ​പി-​അ​ഞ്ച്, സ്വ​ത​ന്ത്ര​ൻ-​ഒ​ന്ന്. ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഡി​സം​ബ​ർ 30ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് പാ​ർ​ട്ടി​യു​ടെ വി​പ്പ് ലം​ഘി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വോ​ട്ടു​ചെ​യ്തു. കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ വ​ര​ണാ​ധി​കാ​രി വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ക്ഷ​ണി​ച്ചു. എ​ന്നാ​ൽ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​തെ ഇ​വ​ർ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് വോ​ട്ടു​ല​ഭി​ച്ച കാ​ര​ണം പ​റ​ഞ്ഞാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും മു​ന്പേ യ​ഥാ​ക്ര​മം പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി വി​ജ​യി​ച്ച​വ​ർ രാ​ജി സ​മ​ർ​പ്പി​ച്ച​ത്. ആ​ർ​ക്കൊ​പ്പ​വും ചേ​രാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്വ​ത​ന്ത്ര​ൻ. വൈസ് പ്രസി ഡന്‍റായി ബീന ബിജു തെരഞ്ഞെടുക്കപ്പെട്ടു.