വ​യോ​ധി​ക​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത; പ​രാ​തി​യു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ രം​ഗ​ത്ത്
Friday, February 26, 2021 10:33 PM IST
ചെ​ങ്ങ​ന്നൂ​ർ: നൂ​റ​നാ​ട് പാ​ല​വി​ള പീ​റ്റേ​തി​ൽ അ​ന​ന്ത​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ജ​മ്മ​യു​ടെ (68) മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് സ​ഹോ​ദ​രി മു​ള​ക്കു​ഴ അ​രീ​ക്ക​ര പോ​ത്ത​ൻ കു​ള​ങ്ങ​ര​യി​ൽ സി.​പി. മ​ല്ലി​ക​ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി മു​ന്പാ​കെ പ​രാ​തി ന​ൽ​കി​.
പാ​ർ​ടൈം സ്വീ​പ്പ​റാ​യി വെ​ട്ടി​ക്കോ​ട് ക​ണ്ണ​നാ​കു​ഴി സ്കൂ​ളി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു രാ​ജ​മ്മ. ഇ​തി​നി​ട​യി​ൽ പ​ലത​വ​ണ അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​പ്പോ​ഴെ​ല്ലാം ത​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യും മു​ള​ക്കു​ഴ​യി​ലെ വീ​ട്ടി​ൽ നി​ർ​ത്തി സം​ര​ക്ഷി​ച്ചുവ​രി​ക​യും തു​ട​ർ​ന്ന് നൂ​റ​നാ​ട്ട് ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​ചെ​ന്ന് ആ​ക്കു​ക​യും ചെ​യ്തു.
ഈ ​സ​മ​യ​ങ്ങ​ളി​ലൊ​ന്നും ഭ​ർ​ത്താ​വി​ന്‍റെ​യോ മ​ക​ന്‍റെ​യോ സം​ര​ക്ഷ​ണം കി​ട്ടി​യി​രു​ന്നി​ല്ല എ​ന്ന് സ​ഹോ​ദ​രി മ​ല്ലി​ക പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​തി​നി​ട​യി​ൽ രാ​ജ​മ്മ​യു​ടെ അ​രീ​ക്ക​ര​യി​ലെ കു​ടും​ബ ഓ​ഹ​രി വി​റ്റു​കി​ട്ടി​യ പ​ണം സ​മീ​പ​നാ​ളി​ൽ മ​ക​ൻ വാ​ങ്ങി​യ​താ​യും മ​ല്ലി​ക പ​റ​ഞ്ഞു.
എ​ന്നാ​ൽ ശി​ഷ്ട​കാ​ലം മ​ക​ന്‍റെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും കൂ​ടെ ക​ഴി​ഞ്ഞു​കൂ​ട​ണം എ​ന്ന് രാ​ജ​മ്മ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അം​ഗ​ത്തി​ന്‍റെ​യും അ​യ​ൽ​വാ​സി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​ന് രാ​ജ​മ്മ​യെ ഭ​ർ​തൃ​ഗൃ​ഹ​മാ​യ നൂ​റ​നാ​ട് എ​ത്തി​ച്ചു.
ഒ​രാ​ഴ്ച​യ്ക്കുശേ​ഷം ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്ന​റി​ഞ്ഞു. തു​ട​ർ​ന്ന് 23നു ​സ​ഹോ​ദ​ര​ങ്ങ​ൾ എ​ത്തി ചെ​ങ്ങ​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ചെ​ന്ന​പ്പോ​ൾ രാ​ജ​മ്മ​യു​ടെ ഭ​ർ​ത്താ​വും മ​ക​നും ത​ട​സം നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഈ ​വി​വ​രം നൂ​റ​നാ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് ഭ​ർ​ത്താ​വും മ​ക​ന്‍റെ ഭാ​ര്യ​യും കൂ​ടി രാ​ജ​മ്മ​യെ ചെ​ങ്ങ​ന്നൂ​രി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​കും വ​ഴി​ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി. പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.